നിന്നു കൊണ്ടു വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍ ?ഇതു ആരോഗ്യത്തിനു അപകടകരം

നിന്നു കൊണ്ടു വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍ ?ഇതു ആരോഗ്യത്തിനു അപകടകരം

തിരക്കുകള്‍കിടയില്‍ നമ്മളില്‍ പലരും നിന്ന് കൊണ്ടു വെള്ളം കുടികുന്നവരാണ് കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളമാണ് നാം കുടിക്കേണ്ടത് .എന്നാല്‍ ഏത് പലര്‍ക്കും അറിയില്ല. അറിയുന്നവര്‍ തന്നെ തിരക്കിട്ട ജീവിതത്തിനിടയില്‍ മറന്നുപോകുന്നു. ഫലമോ, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും.

വെള്ളം കുടിക്കുന്നതിലും എറെ ശ്രദ്ധിക്കേണ്ടതുണ്ട്. നിന്നു കൊണ്ട് വെള്ളം കുടിക്കാതിരിക്കുക. നിന്നു കൊണ്ട് വെള്ളം കുടിക്കുമ്പോള്‍ വയറിലെ മസിലുകള്‍ക്ക് സമ്മര്‍ദ്ധം കൂടും. സമ്മര്‍ദ്ധം കൂടിയാല്‍ അന്നനാളത്തില്‍ നിന്നുള്ള വെള്ളം വയറില്‍ എത്തുമ്പോള്‍ ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാം. ഇങ്ങിനെ സംഭവിക്കുമ്പോള്‍ ശരീരത്തിലെത്തുന്ന ധാതുക്കള്‍ പുറംതള്ളും. നിന്നു കൊണ്ട് വെള്ളം കുടിച്ചാല്‍ ബ്ലാഡറില്‍ മാലിന്യങ്ങള്‍ അടിയാനും കാരണമാകും. ഇത് കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും.

സ്ഥിരമായി നിന്നുകൊണ്ട് വെള്ളം കുടിക്കുന്നവര്‍ക്ക് സന്ധി വേദനയുണ്ടാകും. പതിവായി നിന്നുകൊണ്ടാണ് വെള്ളം കുടിക്കുന്നതെങ്കില്‍ ശ്വാസനാള ത്തേയും അപകടത്തിലാക്കും. ക്രമേണ ഹൃദയത്തിനും സമ്മര്‍ദം നല്‍കും അത് പിന്നീട് കൂടുതല്‍ ദോഷം ചെയ്‌തേക്കാം. അതിനാല്‍ ഇരുന്നുകൊണ്ട് സാവധാനം വെള്ളം കുടിക്കാന്‍ ശീലിക്കൂ.