ടെൻഷൻ അകറ്റാന്‍ പേരയ്ക്ക് ആകുമോ

ടെൻഷൻ അകറ്റാന്‍ പേരയ്ക്ക് ആകുമോ

പേരയ്ക്കയുടെ  ഗുണങ്ങൾ അറിയാത്തവരാണ് മിക്ക ആളുകളും.   പേരയ്ക്കയില്‍ കൂടുതല്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ വെയ്റ്റ്ലോസ് ഡയറ്റിൽ ഉൾപ്പെടുത്താറുമുണ്ട്. മറ്റ് പഴങ്ങളെ  അപേക്ഷിച്ച് പേരയ്ക്കയിൽ കുറഞ്ഞ അളവിലേ ഷുഗർ ഉള്ളു. ഇതിന്റെ ഇലകളും ഔഷധമൂല്യമുള്ളതാണ്.

പേരയ്ക്കയിലുള്ള വൈറ്റമിൻB3 രക്തപ്രവാഹം വർധിപ്പിക്കും. ഇതിലെ B6 ആകട്ടെ തലച്ചോറിനും നാഡീവ്യവസ്ഥയെയും സഹായിക്കുന്നു. ടെൻഷൻ അകറ്റാനും പേരയ്ക്ക ഉത്തമമാണ്.ഇതിലുള്ള ആന്റിഓക്സിഡന്റുകൾ അകാലവാർധക്യം തടയുകയും അർബുദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കുകയും ചെയ്യും. കോശങ്ങളുടെ നാശം തടയാൻ ഇതിലുള്ള വൈറ്റമിൻ സി സഹായിക്കും.

പ്രമേഹരോഗികൾ തൊലി ഒഴിവാക്കി ദിവസവും പേരയ്ക്ക കഴിക്കുന്നതു നല്ലതാണ്. രക്തത്തിൽ നിന്ന് പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാൻ ഇതു സഹായിക്കും. ഉയർന്ന അളവിലുള്ള ഡയറ്ററി ഫൈബർ ശരീരത്തിലെ ബ്ലഡ് ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കും.  ഡയബറ്റിസിനെ അകറ്റിനിർത്താനാകും.