മിൽക്ക് ഡയറ്റ് തിരഞ്ഞെടുക്കുന്നവർ അറിയാൻ

മിൽക്ക് ഡയറ്റ് തിരഞ്ഞെടുക്കുന്നവർ അറിയാൻ

മില്‍ക്ക് ഡയറ്റ് ഭാരം കുറയ്ക്കാന്‍ മാത്രം ഉള്ള ഒന്നല്ല. ശരീരത്തിനു മൊത്തത്തിലുള്ള ഗുണത്തിനാണ് ഈ ഡയറ്റ്.  പാല്‍ മാത്രം കുടിച്ചു കൊണ്ടുള്ളതാണ് ഈ ഡയറ്റ്. 

കാത്സ്യം ധാരാളം അടങ്ങിയതാണ് പാല്‍. മില്‍ക്ക് ഡയറ്റ് കാലറി ഇന്‍ടേക്ക്  കുറയ്ക്കുകയും വേഗത്തില്‍ ഭാരം കുറയാന്‍ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ്. ഒരു ഗ്ലാസ്സ് കുടിച്ചാല്‍തന്നെ വയര്‍നിറഞ്ഞ ഫീല്‍ ഉണ്ടാകുകയും നല്ല പോഷകം ശരീരത്തിലെത്തുകയും ചെയ്യാന്‍ മില്‍ക്ക് ഡയറ്റ് കൊണ്ട് സാധിക്കും. </p>

ജേണല്‍ ഓഫ് അമേരിക്കന്‍ ഡയബറ്റിക്ക് അസോസിയേഷന്‍ 2011ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത് മൈക്രോന്യൂട്രിയന്റ്സ് ധാരാളം അടങ്ങിയ പാല്‍ ശരീരത്തില്‍ ഫാറ്റ് ഡിപോസിഷന്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ്. 

ഗുണങ്ങള്‍


 റിഫൈന്‍ഡ് ഷുഗര്‍ അടങ്ങാത്തതാണ് പാല്‍. അതുകൊണ്ടുതന്നെ മധുരം ചേര്‍ക്കാത്ത പാല്‍ കുടിക്കുന്നത് കൊണ്ട് വണ്ണം കുറയ്ക്കാന്‍ സാധിക്കും.

 പോഷകസമ്പന്നമായ പാല്‍ കുടിക്കുന്നത് മൂലം ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കും. ∙ കാത്സ്യം റിച്ച് ആണ് ഈ ഡയറ്റ്. ഇത് ഭാരം കുറയ്ക്കാന്‍ സഹായിക്കും.

 ശരീരത്തില്‍ നിന്നു വിഷാംശം നീക്കം ചെയ്യാന്‍ പാലിനു സാധിക്കും. 

 മൂന്നാഴ്ചയാണ് മില്‍ക്ക് ഡയറ്റ് സാധാരണ ചെയ്യുക. ഇതിനൊപ്പംതന്നെ ഓരോ ആഴ്ചയും മറ്റു ചില അവശ്യപോഷകങ്ങള്‍ കൂടി ഈ ഡയറ്റിനൊപ്പം കഴിക്കണം. ഇറച്ചി, മുട്ട ,പച്ചക്കറികള്‍ എന്നിവ ചേര്‍ത്തതാണ് 

∙ ദീര്‍ഘകാലം ഈ ഡയറ്റ് പൊതുവേ കഴിക്കാറില്ല. മഗനീഷ്യം, അയണ്‍, വൈറ്റമിന്‍ സി, ഡി, ഫൈബര്‍ എന്നിവയുടെ കുറവ് ഇതുമൂലം ഉണ്ടാകും. അതുകൊണ്ട് മില്‍ക്ക് ഡയറ്റ് വളരെ കുറച്ചു നാള്‍ മാത്രം ചെയ്യാന്‍ സാധിക്കുന്ന ഒന്നാണ്.
അമിതവണ്ണമുള്ള ആളുകള്‍ക്കാണ് സാധാരണ ഇത് നിര്‍ദേശിക്കുക. അതും ഒരു വിദഗ്ധന്റെ സഹായത്തോടെ മാത്രമാണ് പിന്തുടരേണ്ടത്.