മുട്ടയുടെ വെള്ളയുടെ ഗുണങ്ങള്‍

മുട്ടയുടെ വെള്ളയുടെ ഗുണങ്ങള്‍

മുട്ട എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇതിന്റെ ഉളളഇലുളള മഞ്ഞനിറത്തിലുളള ഉണ്ണി കഴിക്കുന്നത് ദോഷം ചെയ്യുമെന്ന്് പൊതുവെ പറഞ്ഞ് കേട്ടിരിക്കുന്നു. എന്നാല്‍ ഇതേ സമയം വെളള കഴിച്ചാലോ ഒരുപാട് ഉണ്ട് ഗുണങ്ങള്‍.ആരോഗ്യമുള്ള ഒരു ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു ഭക്ഷണവും പോഷകങ്ങളുടെ കലവറയുമാണ് മുട്ട. ദിവസവും ഒരൊ മുട്ട കഴിക്കുന്നത് ആരോഗ്യത്തിനും ഒപ്പം ചര്‍മ്മ സൗന്ദര്യത്തിനും ഏറെ ഗുണം ചെയ്യും.

മുട്ടയുടെ വെള്ള തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും.വെള്ളയില്‍ അടങ്ങിയിരിക്കുന്ന മാക്രോ ന്യൂട്രിയന്റായ കോളനാണ് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നത്. കുട്ടികള്‍ക്ക് സ്ഥിരമായി മുട്ട വെള്ള കൊടുക്കുന്നത് ബുദ്ധി വികാസത്തിന് ഏറെ സഹായിക്കുന്നു.അമ്മമാര്‍ക്കും ഇത് പരീക്ഷിക്കാവുന്നതാണ്. കൂടാതെ ഇത് കൊഴുപ്പും കാലറിയും കുറഞ്ഞതും പോഷകസമ്പന്നവുമായതിനാല്‍  വെള്ള വിശപ്പു ശമിപ്പിക്കുന്നു.

പ്രോട്ടീന്‍ ധാരാളം അടങ്ങിയതിനാല്‍ മുട്ടയുടെ വെള്ള പേശിവളര്‍ച്ചയെ സഹായിക്കുന്നു. വെള്ള, കുറഞ്ഞ കൊഴുപ്പുള്ള പ്രോട്ടീനാല്‍ സമ്പന്നമാണ്. ഉയര്‍ന്ന പ്രോട്ടീന്‍ അളവ് ശരീര പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യും.അതുകൊണ്ട് തന്നെ യുവാക്കള്‍ മുട്ടയുടേ വെള്ള കഴിക്കുന്നത് അത്യുത്തമമാണ്.ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുട്ട പൂര്‍ണമായി കഴിക്കുന്നത് ഒഴിവാക്കി പകരം വെള്ളമാത്രം കഴിക്കുന്നത് നല്ലതാണ്.മാത്രമല്ല, വെള്ളയിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്ത സമ്മര്‍ദംകുറക്കാന്‍ ഉത്തമം. എല്ലുകള്‍ക്കു പൊട്ടലുണ്ടാകുന്നത് തടയാനും ഓസ്റ്റിയോപോറോസിസ് തടയാനും എല്ലുകളെ ശക്തിപ്പെടുത്താനും മുട്ടയുടെ വെള്ളയില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം സഹായിക്കുന്നു.