അറിയാം സ്ത്രീകളിൽ കണ്ടുവരുന്ന സെര്‍വിക്കല്‍ അര്‍ബുദത്തെ

അറിയാം സ്ത്രീകളിൽ കണ്ടുവരുന്ന സെര്‍വിക്കല്‍ അര്‍ബുദത്തെ

ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതാണ് സ്ത്രീത്വത്തിന്‍റെ സാരം, അത് കുടുംബത്തിലാകട്ടെ, ജീവിതത്തില്‍ തന്നെയാകട്ടെ, ഇത് സെര്‍വിക്സില്‍ അര്‍ബുദം വരുന്നതിനെ തടയുന്ന കാര്യത്തിലും ബാധകമാണ്. ഇന്‍ഡ്യയില്‍ അര്‍ബുദ രോഗം മൂലം മരിക്കുന്ന സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ സെര്‍വിക്സില്‍ അര്‍ബുദം വന്നാണ് മരിക്കുന്നത്. (സ്തനാര്‍ബുദത്തേക്കാളും കൂടുതല്‍).

എന്താണ് സെര്‍വിക്കല്‍ അര്‍ബുദം?

സെര്‍വിക്സില്‍ ഉണ്ടാകുന്ന അര്‍ബുദമാണ് സെര്‍വിക്കല്‍ അര്‍ബുദം. ഗര്‍ഭാശയത്തിന്‍റെ കവാടത്തില്‍ ഗര്‍ഭാശയത്തിലേക്ക് രോഗ സംക്രമം ഉണ്ടാകുന്നത് തടയാന്‍ നിലകൊള്ളുന്നതാണ് സെര്‍വിക്സ്.

സെര്‍വിക്കല്‍ അര്‍ബുദം എങ്ങനെ പിടിപെടുന്നു?

ഈ അര്‍ബുദം പരമ്പരസിദ്ധമല്ല. ഹ്യൂമന്‍ പാപ്പില്ലോമാ വൈറസ് സെര്‍വിക്സിനെ ബാധിക്കുമ്പോഴാണ് ഈ അര്‍ബുദം പിടിപെടുന്നത്. സര്‍വസാധാരണമായ വൈറസാണിത്. ഉല്‍പാദനേന്ദ്രിയത്തില്‍ സ്പര്‍ശനമുണ്ടാകുന്നതുവഴിയാണ് ഈ വൈറസ് പരക്കുന്നത്. ഈ വൈറസ്ബാധയെ കുത്തിവയ്പ്പിലൂടെ ഇപ്പോള്‍ തടയാനാവുന്നുണ്ട്.

ആര്‍ക്കാണ് ഈ അര്‍ബുദം പിടിപെടുന്നത്?

എച്ച് പി. വി ഇന്‍‌ഫെക്ഷന്‍ കൂടുതലും ബാധിക്കാന്‍ ഇടയുള്ളത് ചെറുപ്പക്കാരായ സ്ത്രീകളിലാണ്. ഭാവിയിലിത് സെര്‍വിക്കല്‍ അര്‍ബുദമായി മാറാം. എന്തായാലും ഏത് പ്രായത്തിലുള്ള ഏത് സ്ത്രീയ്ക്കും സെര്‍വിക്കല്‍ കാന്‍സര്‍ ബാധയുണ്ടായേക്കാം. ഇതിനാല്‍ ഇതില്‍നിന്നും പെണ്‍കുട്ടികളെ കഴിയുന്നത്ര വേഗം സംരക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം.

സെര്‍വിക്കല്‍ അര്‍ബുദം എങ്ങനെ കണ്ടുപിടിക്കും?

അതിക്രമിച്ച ശേഷമേ സെര്‍വിക്കല്‍ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടുപിടിക്കുകയുള്ളു. പാപ്പില്ലോമ്മ സ്മിയര്‍ ടെസ്റ്റ് വഴി രോഗനിര്‍ണയം നടത്താം. പക്ഷേ ഓര്‍ക്കുക, ഉണ്ടായ എച്ച്‌. പി. വി തിരിച്ചറിയാനേ ഉപകരിക്കൂ. അതുണ്ടാവുന്നത് തടയാന്‍ ഈ ടെസ്റ്റ് പര്യാപ്തമല്ല. ശുഭവാര്‍ത്ത: സെര്‍വിക്കല്‍ അര്‍ബുദം ഇപ്പോള്‍ തടയാം. സെര്‍വിക്കല്‍ അര്‍ബുദം ഉണ്ടാവുന്നതിനു വളരെ മുമ്പേ കുത്തിവയ്പ്പ് നടത്തി തടയാം. കുത്തിവയ്പ്പിലൂടെ വൈറസിനെതിരെ ആന്‍റിബോഡി ഉല്‍പാദിപ്പിച്ചാണ് അര്‍ബുദം തടയുന്നത്. സെര്‍വിക്സിനെ വൈറസ് ആക്രമിക്കുമ്പോള്‍ ഈ ആന്‍റിബോഡികള്‍ സംരക്ഷണത്തിന് രംഗത്തുവരും. സെര്‍വിക്സിനെ എച്ച്‌. പി. വി ബാധയില്‍നിന്നും രക്ഷിക്കുക വഴി കുത്തിവയ്പ്പ് സെര്‍വിക്കല്‍ അര്‍ബുദബാധയില്‍നിന്നും ശരീരത്തെ രക്ഷിക്കുന്നു.

ആര്‍ക്കാണ് കുത്തിവയ്പ്പ്?

കൗമാര പെണ്‍കുട്ടികള്‍ക്കാണ് കുത്തിവയ്പ്പ്. ഈ കുത്തിവയ്പ്പിലൂടെ പ്രതിരോധം സൃഷ്ടിക്കാന്‍ അനുയോജ്യമായ പ്രായം ഇതാണ്. എന്നാല്‍ ഏത് സ്ത്രീക്കും സെര്‍വിക്കല്‍ കാന്‍സര്‍ വരാനിടയുണ്ടെന്നതിനാല്‍ ഈ കുത്തിവയ്പ്പ് നിങ്ങള്‍ക്കും എടുക്കാമോ എന്ന് നിങ്ങള്‍ ഡോക്ടറോട് ചോദിക്കണം.

കുത്തിവയ്പ്പ് എങ്ങനെ നല്‍കുന്നു, ഇത് സുരക്ഷിതമാണോ?

ആറ് മാസത്തിനുള്ളില്‍ ഡോസുകളായാണ് കുത്തിവയ്പ്പ് നല്‍കുന്നത്. കുത്തിവയ്പ്പ് വളരെ സുരഷിതവും സഹനീയവുമാണ്. മറ്റു കുത്തിവയ്പ്പുകള്‍ പോലെ ചെറുതായ റിയാക്ഷനോ ചെറിയ പനിയോ വീര്‍മ്മതയോ ഈ കുത്തിവയ്പ്പിനും ഉണ്ടാകാറുണ്ട്.