സോയ പാല്‍ പുരുഷനില്‍ ഈ മാറ്റങ്ങള്‍ വരുത്തുന്നു

സോയ പാല്‍ പുരുഷനില്‍ ഈ മാറ്റങ്ങള്‍ വരുത്തുന്നു

സോയ പാൽ ഉയർന്ന പോഷക മൂല്യമുളളതാണെന്നതിൽ സംശയമില്ല.ഡയറ്റീഷ്യൻമാരും ന്യൂട്രീഷ്യന്മാരും ഒരേപോലെ സോയാ പാലിന് മുന്‍ഗണന നല്‍കുമ്പോള്‍ പുരുഷനില്‍ സോയപാല്‍ ഈ മാറ്റങ്ങള്‍ വരുത്തുന്നു.
അടുത്തിടെ നടത്തിയ പഠനത്തിൽ സോയ പാൽ പുരുഷന്മാരിലെ ബീജത്തിന്‍റെ എണ്ണം കുറയ്ക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.2008ൽ ഹാർവാർഡിലെ ഒരു പഠനത്തിലും ഈ നിരീക്ഷണം ഉണ്ടായിരുന്നു.അമിത വണ്ണമുളള പുരുഷന്മാരിലാണ് ഇത് കണ്ടെത്തിയത്.ഉദ്ധാരണക്കുറവിനും ഹൈപോസെക്ഷ്വാലിറ്റിക്കും കാരണമാകുമെന്ന വേറെ പഠനവുമുണ്ട്. എന്നാൽ ഈ പഠനങ്ങൾ ശരിയല്ലെന്ന് പറയുന്നവരുമുണ്ട്.പഠനം നടത്തിയ ആളുകൾക്ക് ടൈപ്പ് വൺ പ്രമേഹമുണ്ടാകുമെന്നാണ് ഇത്തരക്കാരുടെ വിലയിരുത്തൽ.