ഷിഗെല്ല വരാതിരിക്കാന്‍ വേണ്ടത് ജാഗ്രതയാണ്

ഷിഗെല്ല വരാതിരിക്കാന്‍ വേണ്ടത് ജാഗ്രതയാണ്

എന്താണ് ഷിഗെല്ല?

മഴക്കാലമായതോടെ പനിയോടൊപ്പം വയറിളക്കവും പടരുകയാണ്​. വയറിളക്കം മരണത്തിനു വരെ കാരണമാകാം. രക്തം മലത്തിലൂടെ വരുന്ന രക്താതിസാരം എന്ന അസുഖമാണ് ഷിഗെല്ല. സാധാരണ വയറിളക്കം എന്നു കരുതി ചികിത്​സിക്കാതിരുന്നാൽ മരണകാരണം വരെയാകാവുന്ന അസുഖമാണിത്​. ഷിഗെല്ല ഷിഗെല്ല ബാക്​ടീരിയ മൂലമുണ്ടാകുന്ന വയറിളക്കമായതിനാൽ ഷി​ഗെല്ല വയറിളക്കമെന്ന്​ വിളിക്കുന്നു.ഷിഗെല്ലോസിസ്​ എന്നാണ്​ ഇൗ രോഗത്തി​ന്‍റെ പേര്​ .അണുക്കള്‍ മലത്തിലൂടെയാണ് പുറത്തുവരുന്നത്. മലവിസര്‍ജനം കഴിഞ്ഞ് കൈവൃത്തിയാക്കാതെ ഭക്ഷണം പാകംചെയ്യുന്നത് കൊണ്ടും ഭക്ഷണം കഴിക്കുന്നതുകൊണ്ടുമാണ് അസുഖം വരുന്നത്. നിര്‍ജലീകരണം വന്നാണ് മരണം സംഭവിക്കുന്നത്. ചിലപ്പോള്‍ തലച്ചോറിനെ ഉള്‍പ്പെടെ ബാധിച്ചേക്കാം. കു​ട​ലി‍​​ന്‍റെ ശ്ലേ​ഷ്മ ആ​വ​ര​ണ​വും ഭി​ത്തി​യും ബാ​ക്​​ടീ​രി​യ തി​ന്നു​ന്ന​തോ​ടെ മ​ല​ത്തി​നൊ​പ്പം രക്തവും പുറത്ത് പോകുന്നു.


ഷിഗെല്ല കണ്ടെത്തിയത്
ഇ കോളി ബാക്​ടീരിയയുമായി അടുതത ബന്ധം പുലർത്തുന്ന ബാക്​ടീരിയ വർഗമാണ്​ ഷി​ഗെല്ല . 1897 ൽ കിയോഷി ഷിഗയാണ് ബാക്ടീരിയയുടെ സാന്നിധ്യം ആദ്യം കണ്ടെത്തിയത്.

ശ്രദ്ധിക്കേണ്ടതെന്തെല്ലാം?
ഷിഗെല്ല ഭക്ഷണത്തിലൂടെയും പടരാം. ഉരുളക്കിഴങ്ങ്​, ടൂണ, ചെമ്മീൻ, മാക്രോണി, കോഴിയിറച്ചി തുടങ്ങിയ സാലഡുകള്‍, വേവിക്കാത്ത പച്ചക്കറികൾ, പാൽ, പാലുത്പന്നങ്ങൾ, പ​ഴ​കി​യ ഭ​ക്ഷ​ണം, മാംസം എന്നിവയിലൂടെ ഷിഗെല്ല പടരും. .എന്നിവയിലൂടെ ഷിഗെല്ല പടരാം. അഞ്ചു മുതൽ ഏഴു ദിവസം വരെ സാധാരണയായി ലക്ഷണങ്ങൾ കാണും. മലപരിശോധനയിലൂടെയാണ്​ രോഗം കണ്ടെത്തുന്നത്​.  കുട്ടികളിലാണ് സാധാരണയായി ഈ രോഗം കാണുന്നത്.


ലക്ഷണങ്ങള്‍

മലത്തിലൂടെ രക്തം പോവുക,മലവിസര്‍ജ്ജനം ഇടയ്ക്കിടെയുണ്ടാവുക, മലം ഇളകിപ്പോവുക, വയറുവേദന, ക്ഷീണം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വ്യക്തിശുചിത്വം ഉറപ്പുവരുത്തുക, മലവിസര്‍ജ്ജനം കഴിഞ്ഞ് കൈ വൃത്തിയായി കഴുകിയ ശേഷം മാത്രം ഭക്ഷണം പാകം ചെയ്യുക, കഴിക്കുക, മഴവെള്ളത്തിലൂടെ മലവിസര്‍ജ്യം ഒഴുകിയെത്തി ഭക്ഷണത്തിലും വെള്ളത്തിലും കലരാതെ സൂക്ഷിക്കുക, ഭക്ഷണം പാകം ചെയ്യുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക, മഴ വെള്ളത്തില്‍ നടന്നതുകൊണ്ടോ കുട്ടികള്‍ മഴവെള്ളത്തില്‍ കഴിച്ചതുകൊണ്ടോ രോഗം വരില്ല

മുന്‍കരുതല്‍

കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്യണം, കുടിവെള്ളത്തില്‍ മലിനജലം കലരാതെ നോക്കണം, രോഗികൾ തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുക. നന്നായി വിശ്രമിക്കുക. ​കൃത്യമായ സമയത്ത് ചികിത്സ തേടുക