മള്‍ബെറി പഴത്തിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ നിരവധിയാണ്; മുറിവ്  ഉണക്കാന്‍ മുതല്‍ തലച്ചോറിന്റെ ആരോഗ്യത്തിനു വരെ നല്ലതാണ് മള്‍ബറി പഴം

മള്‍ബെറി പഴത്തിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ നിരവധിയാണ്; മുറിവ്  ഉണക്കാന്‍ മുതല്‍ തലച്ചോറിന്റെ ആരോഗ്യത്തിനു വരെ നല്ലതാണ് മള്‍ബറി പഴം

88 ശതമാനം വെള്ളമടങ്ങിയ പഴമാണിത്. ഇതിലെ കലോറിയുടെ മൂല്യം വെറും 60 ശതമാനം മാത്രം. അതായതു കൊഴുപ്പു തീരെ കുറവാണ്. ഇതിനു പുറമേ 9.8 ശതമാനം കാര്‍ബോഹൈഡ്രേറ്റുകള്‍, 1.4 ശതമാനം പ്രോട്ടീന്‍, 1.7 ശതമാനം ഫൈബര്‍, 0.4 ശതമാനം ഫാറ്റ് എന്നിവയാണ് ഇതില്‍ അടങ്ങിയിരിയ്ക്കുന്നത്. ഇവ ഉണക്കിക്കഴിഞ്ഞാല്‍ 14 ശതമാനം ഫൈബര്‍, 70 ശതമാനം കാര്‍ബോഹൈഡ്രേറ്റ്, 3 ശതമാനം ഫാറ്റ് എന്നതാണ് കണക്ക്.

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന്

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഇത്. ഇതില്‍ ധാരാളം ഡയറ്റെറി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് അത്യാവശ്യമാണ്. കുടലിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരം. നല്ല ശോധനയ്ക്കും മലബന്ധം, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഏറെ സഹായകമാണ്.

ടൈപ്പ് 2 ഡയബറ്റിസിന്

ടൈപ്പ് 2 ഡയബറ്റിസിന് ഉപയോഗിയ്ക്കുന്ന മരുന്നുകളിലുളള ചില കെമിക്കലുകള്‍ക്കു സമാനമായ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട് ഇത് വയറിന്റെ ഇതു കൊണ്ടു തന്നെ പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണ് ഇത്. രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ ഏറെ ഉത്തമം.

 

ചീത്ത കൊളസ്‌ട്രോള്‍

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ ആരോഗ്യകരമായ ഒന്നാണിത്. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഇതു വഴി ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കുകയും ചെയ്യുന്ന ഒന്നാണിത്.

ക്യാന്‍സര്‍

ഇതില്‍ ആന്തോസയാനിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നവയുമാണ്. ഫൈറ്റോ ന്യൂട്രിയന്റുകളും ഇതിലുണ്ട്. ഇവയെല്ലാം തന്നെ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നവയാണ്. ഈ പഴം ക്യാന്‍സര്‍ തടയാന്‍ ആരോഗ്യകമാണെന്നര്‍ത്ഥം.

 

അയേണ്‍

അയേണ്‍ സമ്ബുഷ്ടമാണ് മള്‍ബെറി. ഇതു കൊണ്ടു തന്നെ വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ക്ക് അത്യുത്തമം. അയേണ്‍ ടോണിക് വാങ്ങി കുടിയ്ക്കുന്നതിനു പകരം ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിയ്ക്കുക. അനീമിയ കാരണമുണ്ടാകുന്ന തളര്‍ച്ചയും തലചുററലുമെല്ലാം തടയാനും ഇത് ഏറെ ആരോഗ്യകരമാണ്.

രക്തപ്രവാഹം

ശരീരത്തിലെ രക്തോല്‍പാദനം മാത്രമല്ല, രക്തപ്രവാഹം ശക്തിപ്പെടുത്താനും ഇത് ഏറെ ഉത്തമമാണ്. ഇതു വഴി ശരീരത്തിലെ എല്ലാ അവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹവും ഇതിലൂടെ ഓക്‌സിജന്‍ പ്രവാഹവും പോഷകങ്ങള്‍ ലഭ്യമാകുന്നതുമെല്ലാം മെച്ചപ്പെടുത്തുന്ന ഒന്നാണിത്. ഹൃദയാരോഗ്യത്തിന് രക്തപ്രവാഹവും ഓക്‌സിജന്‍ ലഭ്യതയും ഏറെ അത്യാവശ്യവുമാണ്.

ഹാര്‍ട്ട്

കൊളസ്‌ട്രോള്‍ നിയന്ത്രണം, രക്തപ്രവാഹം എന്നിവയില്‍ കൂടിയല്ലാതെ ഇതിലെ ഫൈബറുകള്‍, ആന്റിഓക്‌സിഡന്റുകള്‍, ഫ്‌ളേവനോയ്ഡുകള്‍ എന്നിവയും ഹൃദയാരോഗ്യത്തി്‌ന് ഏറെ പ്രയോജനം നല്‍കുന്നവയാണ്. ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് പ്രശ്‌നങ്ങള്‍ക്കെല്ലാം അത്യുത്തമമാണ് ഇത്.

കാഴ്ച ശക്തി

കണ്ണിലെ കോശങ്ങള്‍ക്കുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുന്നതിനും ഇത് അത്യുത്തമമാണ്. ഇതു വഴി കണ്‍കോശങ്ങളുടെ നാശം തടയുന്നു. കാഴ്ച ശക്തി കാത്തു സംരക്ഷിയ്ക്കുന്നു.

 

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്നതു കൊണ്ടു തന്നെ അല്‍ഷീമേഴ്‌സ് പോലുള്ള രോഗങ്ങള്‍ തടയാനും ഇത് ഏറെ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിന് മള്‍ബെറി കഴിയ്ക്കാന്‍ റിസര്‍ച്ചുകള്‍ ഉപദേശിയ്ക്കുന്നു.

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന് അത്യുത്തമമായ ഒന്നാണിത്. ഇതിലെ കാല്‍സ്യം, അയേണ്‍, വൈറ്റമിന്‍ കെ എന്നിവ ബോണ്‍ ടിഷ്യൂ വളര്‍ച്ചയ്ക്കും എല്ലിന്റെ ബലത്തിനുമെല്ലാം ഏറെ നല്ലതാണ്. എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ക്കും നട്ടെല്ലിന്റെ ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ് ഇത്.

ശരീരത്തിലെ മുറിവുകള്‍

ഇതിലെ ജീവകം സി ശരീരത്തിലെ മുറിവുകള്‍ ഉണക്കാന്‍ ഏറെ നല്ലതാണ്. ഇതിന് ഇന്‍ഫ്‌ളമേറ്റി ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനും ഏറെ ഉത്തമമാണ് ഇത്.

 

തടി

അപൂര്‍വമായെങ്കിലും ശരീരം തടിപ്പിയ്ക്കുന്ന പഴങ്ങളുമുണ്ട്. ഇത്തരം ഭയമില്ലാതെ കഴിയ്ക്കാന്‍ പറ്റുന്ന ഒന്നാണ് മള്‍ബെറി. ഇതിലെ നാരുകള്‍ തന്നെയാണ് പ്രധാനമായും ഈ ഗുണം നല്‍കുന്നത്. വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണിത്. ഇതിലെ വെള്ളത്തിന്റെ തോതു തന്നെയാണ് പ്രയോജനം നല്‍കുന്നത്