ഗർഭാശയത്തിൽ വെച്ച് കുഞ്ഞ് വളരുമ്പോൾ തന്നെ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്ന ഒരു  അസുഖം; എൻഡോകാർഡിയൽ കുഷ്യൻ ഡിഫക്ട്; നിങ്ങളുടെ കുഞ്ഞിനേയും ഇത് ബാധിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയൂ

ഗർഭാശയത്തിൽ വെച്ച് കുഞ്ഞ് വളരുമ്പോൾ തന്നെ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്ന ഒരു  അസുഖം; എൻഡോകാർഡിയൽ കുഷ്യൻ ഡിഫക്ട്; നിങ്ങളുടെ കുഞ്ഞിനേയും ഇത് ബാധിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയൂ

ഏട്രിയോവെൻട്രികുലാർ (AV) കനാൽ, വെൻട്രികുലാർ സെപ്റ്റൽ ഡിഫക്ട് എന്നീ പേരുകളിലും ഇത് അറിയപ്പെടാറുണ്ട്. ഗർഭാശയത്തിൽ വെച്ച് കുഞ്ഞ് വളരുമ്പോൾ തന്നെ ഈ അസുഖത്തിന്റെ സാന്നിദ്ധ്യവും പ്രത്യക്ഷപ്പെട്ട് തുടങ്ങും. 

ഹൃദയത്തിന്റെ മധ്യഭാഗത്തെ കോശങ്ങളുടെ വളർച്ചയിലുണ്ടാകുന്ന മുരടിപ്പാണ് ഈ രോഗത്തിന്റെ കാരണം. ഈ ഭാഗത്തെയാണ് എന്റോകാർഡിയൽ കുഷ്യൻ എന്നറിയപ്പെടുന്നത്. ഈ അസുഖത്തെ രണ്ട് വിഭാഗങ്ങളിലായി തിരിച്ചിട്ടുണ്ട്.

1) ഭാഗികം, ഏട്രിയയിൽ മാത്രം.

2) സമ്പൂർണ്ണം, ഇത് ഏട്രിയ ഉൾപ്പടെയുള്ള മുഴുവൻ ഭാഗത്തെയും, വെൻട്രിക്കിളിനേയും, വാൾവുകളേയും ബാധിക്കും.

ഹൃദയത്തിന്റെ അറകളിലെ ദ്വാരം അടച്ച് മൈട്രൽ വാൾവിനേയും, ട്രൈസ്‌ക്യൂപിഡിനെയും വേർതിരിക്കുക എന്നതാണ് ചികിത്സയിൽ നിർവ്വഹിക്കുവാനുള്ളത്.

കുഞ്ഞിന്റെ ശരീരഭാരം ക്രമമായി നിലനിർത്തുവാനുള്ള മരുന്നുകൾ ശസ്ത്രക്രിയയ്ക്ക് മുൻപും ശേഷവും കഴിക്കേണ്ടതായി വരും. സാധാരണ ഗതിയിൽ കുഞ്ഞിന് 1 വയസ്സാകുന്നതിന് മുൻപ് തന്നെ ശസ്ത്രക്രിയകൾ പൂർത്തീകരിക്കും.

ഇതിന് ശേഷമാണ് ശസ്ത്രക്രിയ നിർവ്വഹിക്കുന്നതെങ്കിൽ ശ്വാസകോശത്തിനുണ്ടാകുന്ന തകരാറുകൾ പരിഹരിക്കുക എന്നത് എളുപ്പമായിരിക്കില്ല. കുഞ്ഞിന് ഡൗൺ സിൻഡ്രോം കാണപ്പെടുകയാണെങ്കിൽ എത്രയും പെട്ടന്ന് തന്നെ ശസ്ത്രക്രിയ പൂർത്തീകരിക്കണം

ശരീര പരിശോധനകളും, ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തന ക്ഷമതയും തുടക്കത്തിൽ പരിശോധിക്കും. ഹൃദയത്തിന്റെ കുറുകൽ ശബ്ദം എത്രത്തോളം ശക്തമാണ് എന്ന് ഡോക്ടർ നിരീക്ഷിക്കും. കുഞ്ഞിന്റെ പ്രായത്തിനും, ആരോഗ്യത്തിന്റെ അവസ്ഥയ്ക്കും അനുസൃതമായി മറ്റ് ക്ലിനിക്കൽ പരിശോധനകളും നിർദ്ദേശിക്കപ്പെടും.

ചെസ്റ്റ് എക്‌സ്-റെ:ആന്തരിക കോശങ്ങളുടെയും, അവയവങ്ങളുടെയും, അസ്ഥികളുടേയും എക്‌സ് റെ ഇമേജുകൾ.

 

എക്കോ കാർഡിയോഗ്രാം:ഹൃദയത്തിന്റെയും, ഹൃദയവാൾവുകളുടേയും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള് പകർത്തും. വാൾവ് തുറക്കുമ്പോഴുള്ള രക്തപ്രവാഹത്തിന്റെ രീതിയും, ദ്വാരങ്ങളുടെ വലുപ്പവും ഡോക്ടർമാർ വിലയിരുത്തും. പല കേസുകളിലും എക്കോ പരിശോധന മാത്രം മതിയാവാറുണ്ട്.

കാർഡിയാക് കത്തീറ്ററൈസേഷൻചികിത്സകന് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങളുണ്ടാവുകയാണെങ്കിൽ അദ്ദേഹം കാർഡിയാക് കത്തീറ്ററൈസേഷൻ നിർദ്ദേശിക്കും. കുഞ്ഞിനെ മയക്കി കിടത്തിയ ശേഷമാണ് ഇത് നിർവ്വഹിക്കുക. നേർത്ത ഒരു കത്തീറ്റർ രക്തധമനിയിലേക്ക് സന്നിവേശിപ്പിക്കുകയാണ് ഇതിൽ ചെയ്യുന്നത്. അടിവയറ്റിലൂടെ ഹൃദയത്തിലേക്കാണിത് പ്രവേശിപ്പിക്കുക.ഇ സി ഡി ഭേദമാക്കാവുന്ന രോഗാവസ്ഥയാണ്. എന്നാൽ ഇത് കുഞ്ഞിന്റെ ആരോഗ്യത്തെയും പ്രായത്തിനെയും ആശ്രയിച്ചിരിക്കും. ഇ സി ഡി വിജയകരമായി ചികിത്സിച്ച് ഭേദമാക്കിയാൽ കുഞ്ഞിന് മറ്റുള്ളവരെ പോലെ തന്നെ സാധാരണ ജീവിതം നയിക്കാവുന്നതാണ്. 

കൃത്യസമയത്ത് ശസ്ത്രക്രിയ നിർവ്വഹിച്ചില്ലെങ്കിൽ ശ്വാസകോശ തകരാറുകൾ, ശ്വാസകോശത്തിലേക്ക ഉയർന്ന രക്തസമ്മർദ്ദം, ഹൃദയസ്തംഭനം, എയ്‌സെൻമെൻജർ സിൻഡ്രോം, മരണം തുടങ്ങിയവ സംഭവിക്കാന്‌സാധ്യതയുണ്ട്.

നിങ്ങളുടെ കുഞ്ഞിന് ഇ സി ഡി ഉണ്ടെന്ന് സംശയിച്ചാൽ എത്രയും പെടന്ന് പീഡിയാട്രീഷ്യനെ സന്ദർശിക്കേണ്ടതാണ്. ഇനി പറയുന്നവയാണ് പ്രധാന ലക്ഷണങ്ങൾപെട്ടന്ന് ക്ഷീണിക്കുക, ശ്വാസതടസ്സം, പ്രത്യേകിച്ച് മുലകുടിക്കുമ്പോൾ അനുഭവപ്പെടുക, നീല നിറമുള്ള തൊലിയും ചുണ്ടുകളും, സാധാരണ ശരീരഭാരത്തിൽ കുറവനുഭവപ്പെടുക.