രക്തസമ്മർദ്ദ നിരക്ക് 130/80 ആ​ക്കി താ​ഴ്​ത്തി

രക്തസമ്മർദ്ദ നിരക്ക് 130/80 ആ​ക്കി താ​ഴ്​ത്തി

രക്​​ത​സ​മ്മ​ർ​ദ​ത്തി​ന്റെ  നി​ര​ക്ക്​ 130/80 ആ​ക്കി താ​ഴ്​ത്തി യു.​എ​സി​ലെ ആ​രോ​ഗ്യ​സം​ഘ​ട​ന​ക​ൾ മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി. ​ 140/90 ആ​യി​രു​ന്നു ഇ​തു​വ​രെ പരിഗണിച്ചിരുന്ന നിരക്ക്. അ​മേ​രി​ക്ക​ൻ ഹാ​ർ​ട്ട്​ അ​സോ​സി​യേ​ഷ​നും കോ​ള​ജ്​ ഒാ​ഫ്​ കാ​ർ​ഡി​യോ​ള​ജി​യും ആ​ണ്​ പുതിയ മാറ്റംവരുത്തിയത്.

നേ​ര​േ​ത്ത​യു​ള്ള നി​ർ​വ​ച​ന​മ​നു​സ​രി​ച്ച്​ യു.​എ​സി​ലെ കൗ​മാ​ര​പ്രാ​യ​ക്കാ​രി​ൽ 32 ശ​ത​മാ​ന​ത്തിനായിരുന്നു​ ഉ​യ​ർ​ന്ന ര​ക്​​ത​സ​മ്മ​ർ​ദ​ം ഉണ്ടായിരുന്നത്​. പു​തി​യ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച്​ ഇ​ത്​ 46 ശ​ത​മാ​നം ആ​യി ഉ​യ​രും. ര​ക്​​ത​സ​മ്മ​ർ​ദം ശ​രി​യാ​യ രീ​തി​യി​ൽ പ​രി​ശോ​ധി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത​യി​ലേ​ക്ക്​ കൂ​ടി​യാ​ണ്​ പു​തി​യ ​മാ​ർ​ഗ​രേ​ഖ വിരൽ ചൂണ്ടുന്നത്.