ലോക മണ്ണ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

ലോക മണ്ണ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: ലോക മണ്ണ് ദിനാചരണം 2019 സോയിൽഫെസ്റ്റ് പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിക്കും. സുരക്ഷിത ഭാവിക്കായി മണ്ണൊലിപ്പ് തടയാം എന്നതാണ് ഈ വർഷത്തെ പ്രമേയം. 

മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് കർഷകർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരിൽ അവബോധം സൃഷ്ടിക്കാൻ മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണം, കൃഷി, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സോയിൽഫെസ്റ്റ് എന്ന പേരിലാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. 

യോഗത്തിൽ ജനപ്രതിനിധികൾ, ശാസ്ത്രജ്ഞർ, കർഷകർ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും. പ്രദർശനം, സെമിനാർ, സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള പ്രശ്‌നോത്തരി തുടങ്ങിയവയും സംഘടിപ്പിക്കും.