തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണവും പരിപാലനവും - പ്രോജക്ടുകള്‍ ക്ഷണിച്ചു

തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണവും പരിപാലനവും - പ്രോജക്ടുകള്‍ ക്ഷണിച്ചു

കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമുള്ള അവബോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രോജക്ടുകള്‍ ക്ഷണിച്ചു.  തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുന്ന സംസ്ഥാനത്തൊട്ടാകെയുള്ള അംഗീകൃത ഗവേഷണ സ്ഥാപനങ്ങള്‍, കോളേജുകള്‍/ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗീകൃത സന്നദ്ധ സംഘടനകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് അപേക്ഷിക്കാം.  

അപേക്ഷകള്‍ ഡിസംബര്‍ 15ന് മുമ്പ് മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി, നാലാംനില, കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ്, തമ്പാനൂര്‍, തിരുവനന്തപുരം 1 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.  

ഫോണ്‍: 04712326264 ഇ-മെയില്‍: swak.envt@kerala.gov.in, swak.kerala@gmail.com അപേക്ഷയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, മാതൃകാ അപേക്ഷാ ഫോറം എന്നിവ www.envt.kerala.gov.in ല്‍ ലഭ്യമാണ്.