ക്ഷീര കർഷകർക്ക് പരിശീലനം 

ക്ഷീര കർഷകർക്ക് പരിശീലനം 

കോഴിക്കോട് ബേപ്പൂർ നടുവട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ള ക്ഷീര കർഷകർക്ക് പരിശീലനം നൽകുന്നു. നവംബർ 26 മുതൽ ആറു ദിവസത്തെ പരിശീലനമാണ് നൽകുന്നത്. 

ഡയറി ഫാം ആസൂത്രണം, ലാഭകരമായ നടത്തിപ്പ്, വൈവിധ്യവൽക്കരണം എന്നീ വിഷയങ്ങളിലാണ് പരിശീലനം. താൽപര്യമുള്ളവർ 26 ന് രാവിലെ 10 മണിക്ക്  മുൻപ് ബാങ്ക് പാസ്ബുക്കും ഫോട്ടോകോപ്പിയും, തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സഹിതം ക്ഷീര പരിശീലന കേന്ദ്രത്തിൽ എത്തണം. 

ഫോൺ: 0495 2414579.