റബ്ബര്‍തോട്ടത്തില്‍ തേനിച്ച വളര്‍ത്തല്‍: റബ്ബര്‍ വിലയിടിവില്‍ നിന്നും രക്ഷനേടാന്‍ കര്‍ഷകരുടെ പുതിയ സംരഭം

റബ്ബര്‍തോട്ടത്തില്‍ തേനിച്ച വളര്‍ത്തല്‍: റബ്ബര്‍ വിലയിടിവില്‍ നിന്നും രക്ഷനേടാന്‍ കര്‍ഷകരുടെ പുതിയ സംരഭം

വിലയിടിവിലും പാല്‍ ലഭ്യതയിലും പെട്ട് കേരളത്തിലെ റബ്ബര്‍ വ്യാപാരമേഖല വിളര്‍ച്ചയുടെ ഘട്ടത്തിലാണ്. എന്നാല്‍ ഇനി റബ്ബര്‍ വിപണിയെ മറന്നേക്കൂ... എത് സാഹചര്യത്തിലും ലാഭം കിട്ടാവുന്ന പുതിയൊരു സംരംഭം തുടങ്ങാം റബ്ബര്‍ തോട്ടത്തില്‍ തന്നെ. റബ്ബര്‍തോട്ടത്തില്‍ തേനിച്ചകളെ വളര്‍ത്തിയാല്‍ അധികം മുടക്കില്ലാത്ത ഒരു വിപണിയാണിയായിരിക്കും അത്. ഒരു കിലോ തേനിന് ഇപ്പോള്‍ 250 രൂപമുതല്‍ 420 രൂപവരെയാണ് വിപണിയില്‍ നിന്നും ലഭിക്കുന്നത്. കേരളത്തില്‍ മൊത്തം 40 ലക്ഷം തേനീച്ചക്കോളനികള്‍ വളര്‍ത്താനാകും. തേനീച്ച വളര്‍ത്തലിന് ഒരുങ്ങുകയാണെങ്കില്‍ സഹായത്തിന് ഹോര്‍ട്ടികോര്‍പ് ഉണ്ട്. ഹോര്‍ട്ടികോര്‍പ്പിന്റെ തേനീച്ചവളര്‍ത്തല്‍ പരിശീലന കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നതാണ്.

ഒരു തേനിച്ച കോളനി സ്ഥാപിക്കുന്നതിന് ഏകദേശം 1000-1500 രൂപയുടെ ചിലവാണ് വരിക. ഇത് ഏകദേശം 40 ശതമാനത്തോളം സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും. ഒരു കോളനിയില്‍നിന്ന് ശരാശരി 10-15 കിലോ തേന്‍ ഉത്പാദിപ്പിക്കുവാന്‍ കഴിയും. തേനീച്ച വളര്‍ത്തലിന് പ്രത്യേക സ്ഥലത്തിന്റെ ആവശ്യമില്ലെന്നതാണ് പ്രത്യേകത. കോളനികള്‍ സ്ഥാപിക്കുന്നതിനാവശ്യമായ സ്റ്റാന്‍ഡുകള്‍ ഉറപ്പിക്കുന്നതിനുള്ള സ്ഥലംമാത്രം മതി. മറ്റു കൃഷിയിടങ്ങളിലും തേനീച്ചക്കോളനികള്‍ സ്ഥാപിക്കാം. മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും ചുരുങ്ങിയസമയം ചെലവഴിച്ച് തേനീച്ച വളര്‍ത്തലിലൂടെ പണം സമ്പാദിക്കാന്‍ കഴിയും. മാവേലിക്കര കല്ലിമേലാണ് സംസ്ഥാനത്തെ ഏക തേനീച്ച വളര്‍ത്തല്‍ പരിശീലനകേന്ദ്രം സ്ഥിതി ചെയ്യുന്നത്.