വിഷുക്കട്ട

വിഷുക്കട്ട

ചേരുവകള്‍

പച്ചരി - 2 കപ്പ്

ചിരകിയ നാളികേരം - 2 കപ്പ്

ജീരകം - ഒരു നുള്ള്

ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

തേങ്ങ പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാല്‍ എടുക. മൂന്നാം പാലില്‍ പച്ചരിയിട്ട് വേവിക്കുക. പകുതി വേവാകുമ്പോള്‍ അതിലേക്ക് രണ്ടാം പാല്‍ ഒഴിക്കുക. പാകത്തിന് ഉപ്പും ചേര്‍ത്ത് വീണ്ടും വേവിക്കുക. വറ്റി വരുമ്പോള്‍ ജീരകം പൊടിച്ചതും ഒന്നാം പാലും ചേര്‍ക്കുക. കുറുകിവരുമ്പോള്‍ കഴിഞ്ഞ് ഇതൊരു പരന്ന പാത്രത്തിലേക്ക് മാറ്റുക.തണുത്ത് കട്ടയായ ശേഷം മുറിച്ച് ഉപയോഗിക്കാം