രുചിയേറും റൈസ് റോള്‍സ്;  ബ്രേക്ക് ഫാസ്റ്റിന് ഇനി  ഒന്ന് കഴിച്ചു നോക്കാം

രുചിയേറും റൈസ് റോള്‍സ്;  ബ്രേക്ക് ഫാസ്റ്റിന് ഇനി  ഒന്ന് കഴിച്ചു നോക്കാം

രാവിലെ എന്നും ബ്രേക്ക് ഫാസ്റ്റിന് ഒന്നു തന്നെ കഴിച്ച് മടുത്ത് കാണുമല്ലേ. എങ്കില്‍ ഇതാ ഇതൊന്നു പരീക്ഷിച്ചു നോക്കൂ. രുചിയേറും റൈസ് റോള്‍സ്. ബ്രേക്ക് ഫാസ്റ്റിന് ഏറെ അനുയോജ്യമായതാണ് റൈസ് റോള്‍സ്. ഉണ്ടാക്കാന്‍ എളുപ്പമാണെന്നതാണ് ഇതിന്റെ മുഖ്യ സവിശേഷത.

രുചിയേറും റൈസ് റോള്‍സ് ഉണ്ടാക്കേണ്ട ആവശ്യമായ സാധനങ്ങള്‍

1 ഇടിയപ്പത്തിന്റെ പൊടി ഒന്നര കപ്പ്

2 മൈദ ഒന്നര കപ്പ്

3 ഉപ്പ് ആവശ്യത്തിന്

4 കോഴിമുട്ട് മൂന്ന്

5 വെള്ളം മൂന്നു കപ്പ്

6 നെയ്യ് ആവശ്യത്തിന്

ഇനി ഉണ്ടാക്കുന്ന വിധം എങ്ങനെയെന്നു നോക്കാം

ആദ്യം മാവുകള്‍ അരിച്ചത് ഒരു കുഴിഞ്ഞ പാത്രത്തിലിടുക. അതിനുശേഷം ഉപ്പും വെള്ളവും മുട്ടയും ചേര്‍ത്ത് നന്നായി അടിക്കുക. ഈ മാവ് മൃദുവാകണം. പിന്നീട് ഫ്രൈയിങ് പാനില്‍ നെയ്യ് ചേര്‍ത്ത് മാവ് ഒഴിച്ച് കനം കുറച്ച് നിരത്തി അടച്ചു ചുടുക. മാത്രമല്ല, അരികുകള്‍ വിട്ടുവരമ്പോള്‍ അകത്തുനിറയ്ക്കാനുള്ളത് ചേര്‍ത്ത് റോള്‍ചെയ്തെടുക്കുക.  അതായത്, ഇനി അകത്ത് നിറയ്ക്കാനുള്ളത് എന്താണെന്ന് വെച്ചാല്‍,: ഇറച്ചി വേവിച്ച് പൊടിച്ചതോ പച്ചക്കറികള്‍ പുഴുങ്ങി പൊടിച്ചതോ നാരങ്ങാനീരും ഉപ്പും ആവശ്യത്തിന് ചേര്‍ത്ത് ഉപയോഗിക്കാം. പിന്നീട് റോള്‍സ് ഉപയോഗിക്കുമ്പോള്‍ തേങ്ങാ, പച്ചമുളക്, ചുമന്നുള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് അരച്ച ചമ്മന്തിയുടെ കൂടെ ഉപയോഗിക്കാവുന്നതാണ്.