മധുരം ഇഷ്ടമുള്ളവര്‍ക്ക് പ്രിയങ്കരമാണ് റവ കേസരി! ഈസി ആയി റവ കേസരി എങ്ങനെ ഉണ്ടാക്കാം?

മധുരം ഇഷ്ടമുള്ളവര്‍ക്ക് പ്രിയങ്കരമാണ് റവ കേസരി! ഈസി ആയി റവ കേസരി എങ്ങനെ ഉണ്ടാക്കാം?
ചേരുവകള്‍:
 
നെയ്യ്- മുക്കാല്‍ കപ്പ്
ചൂടുവെള്ളം- 2 കപ്പ്
പഞ്ചസാര- 2 കപ്പ്
പാല്‍- 1 സ്പൂണ്‍
ഏലയ്ക്ക- 1 സ്പൂണ്‍
കശുവണ്ടിപ്പരിപ്പ്
ഉണക്കമുന്തിരി
 
തയാറാക്കേണ്ട വിധം:
 
ഒരു പാനില്‍ നെയ്യ് ഉരുക്കുക. ഇതിലേക്ക് റവയിട്ട് നല്ലപോലെ ഇളക്കണം. വെള്ളമൊഴിച്ച് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് വീണ്ടും ഇളക്കണം. മിശ്രിതം ഒരുവിധം കുറുകി വരുമ്പോള്‍ പാല്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക. പിന്നീട് ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്തിളക്കി വറ്റിക്കണം. ഇത് തണുക്കുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.
 
കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ വറുത്തെടുത്ത് ചേര്‍ത്താല്‍ കൂടുതല്‍ സ്വാദു ലഭിക്കും.