ഓറഞ്ച് കേക്ക്

ഓറഞ്ച് കേക്ക്

ചേരുവകള്‍

ഓറഞ്ച് നീര്  - 1 കപ്പ്
മൈദ   - 250 ഗ്രാം
ബേക്കിങ് പൗഡര്‍ - 1 ടീസ്പൂണ്‍
ഓറഞ്ച് ജ്യൂസ്  - 1 ടീസ്പൂണ്‍
മുട്ട   - 5 എണ്ണം
വെണ്ണ   - 200 ഗ്രാം
അണ്ടിപ്പരിപ്പ് വറുത്ത് പൊടിച്ചത് - 4 ടീസ്പൂണ്‍


 തയാറാക്കുന്ന വിധം
 മൈദ ചൂടാക്കി, തണുത്തതിനു ശേഷം ബേക്കിംങ് പൗഡറും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് ഇളക്കി വയ്ക്കുക. പഞ്ചസാര പൊടിച്ചതും മുട്ടയുടെ മഞ്ഞയും വെണ്ണയും നല്ലവണ്ണം യോജിപ്പിച്ച ശേഷം മൈദയും ഓറഞ്ച് നീരും ഏലയ്ക്കയും അണ്ടിപ്പരിപ്പും അല്‍പം ചേര്‍ത്ത് ഇളക്കുക. ശേഷം മുട്ടയുടെ വെള്ള അടിച്ചതും ചേര്‍ത്ത് നെയ്യ് പുരട്ടിയ പാത്രത്തില്‍ ബേക്ക് ചെയ്യാം.