പാലപ്പം എളുപ്പത്തില്‍!

പാലപ്പം എളുപ്പത്തില്‍!
ചേരുവകള്‍:
 
പച്ചരി -3 കപ്പ്‌.
വെള്ളം -2 കപ്പ്‌.
ചോറ് -1/2 കപ്പ്‌.
കട്ടിതേങ്ങാപ്പാല്‍ -2 കപ്പ്‌.
പഞ്ചസാര -3 സ്പൂണ്‍.
ഉപ്പ് - പാകത്തിന്.
ചൂടുപാല്‍ -1/4 കപ്പ്‌.
യീസ്റ്റ്-1 ടീസ്പൂണ്‍.
 
തയാറാക്കുന്ന വിധം:
 
ഗ്രൈന്‍ഡറില്‍ അരിയും 2 കപ്പ്‌ വെള്ളവും ഒഴിച്ച് നന്നായി അരയ്ക്കുക. ഇത് ഒരു വലിയ പാത്രത്തില്‍ എടുത്ത് തെങ്ങാപ്പാല്‍, പഞ്ചസാര, ഉപ്പ്, എന്നിവ യോജിപ്പിക്കുക. യീസ്റ്റും ചൂടുപാലും ഇതിലേക്ക് ചേര്‍ത്തിളക്കുക. മാവ് പുളിച്ചു പോങ്ങുന്നതിനു ഒരു രാത്രി പാത്രം മൂടി വയ്ക്കുക. പിന്നീട്ചുടാന്‍ പാകത്തിലുള്ള അയവില്‍ നീട്ടിയ ശേഷം നേരിയ ചൂടില്‍ അപ്പ ചട്ടി ചൂടാക്കി എണ്ണ പുരട്ടുക. അരക്കപ്പ് മാവ് ഒഴിച്ച് അപ്പച്ചട്ടി വട്ടത്തില്‍ ചുറ്റിച്ചു മൂടി വയ്ക്കുക. അപ്പം വെന്ത് ചുറ്റിനും ബ്രൌണ്‍ നിറത്തില്‍ ആവുന്നത് വരെ മൂടി വച്ച് വേവിക്കുക. പിന്നീട് ഇളക്കി എടുക്കുക.