റാഫല്ലോ പുഡ്ഡിംങ്ങ് 

റാഫല്ലോ പുഡ്ഡിംങ്ങ് 

ചേരുവകള്‍ 

കോക്കനറ്റ് പൗഡര്‍ 200 grm
മില്‍ക്ക് മൈഡ് 1 ടിന്‍ 
ഫ്രഷ് ക്രീം 400 ml
വിപ്പിംങ്ങ് ക്രീം 1 കപ്പ് 
ജെലാറ്റിന്‍ 1 ടേബിള്‍സ്പൂണ്‍( ഡബ്ള്‍ ബോയില്‍ഡ് )
വൈറ്റ് ചോക്‌ളേറ്റ് ഒന്നര കപ്പ് ( ചീകിയത് ) .
ബദാം 100 grm
അണ്ടിപരിപ്പ് 100 ഗ്രാം 
ഡെസിക്കേറ്റഡ് കൊക്കറ്റ് 2 കപ്പ് .

തയ്യാറാക്കുന്ന വിധം 

1 മുതല്‍ 4 വരേ ഉളള ചേരുവകള്‍ ഒരു വലിയ ബൗളിള്‍ ഏടുത്ത് നന്നായി ബീറ്റ് ചെയ്യ്ത് യോജിപ്പിക്കുക. ഇതിലേക്ക് ഡബ്ള്‍ ബോയില്‍ ചെയ്യ്ത് ഉരുക്കി എടുത്ത ജലാറ്റിന്‍ ചേര്‍ത്ത് ഒന്നു കൂടേ ബീറ്റ് ചെയ്യുക. എല്ലാം നന്നായി മിക്‌സ് ആയാല്‍ 6 മുതല്‍ 9 വരേയുളള സാധനങ്ങള്‍ പകുതി വീതം ചേര്‍ത്ത് ചെറുതായോന്ന് ബീറ്റ് ചെയ്യ്ത് പുഡ്ഡിംങ്ങ് ട്രേയിലോഴിച്ച് ഫ്രിഡ്ജില്‍ വെച്ച് സെറ്റ് ആവാന്‍ അനുവദിക്കുക. സെറ്റായാല്‍ ഫ്രിഡ്ജില്‍ നിന്ന് എടുത്ത് മാറ്റി വെച്ച വൈറ്റ് ചോക്‌ളേറ്റ് ചീകിയിടുക.അതിനു മുളിലായി ഡെസിക്കേറ്റഡ് കോക്കനറ്റ് വിതറുക. ഇതിനു മുകളില്‍ ബാക്കി ഉളള ബദാം ,അണ്ടിപരിപ്പും വെച്ച് ഇഷ്ട്ടമുളള രീതിയില്‍ അലങ്കരിച്ച് 3 - 4 മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക .