നാല് ഭാഷകളിൽ ഒരുങ്ങുന്ന പ്രാണയുടെ ഫസ്റ്റ്‌ലുക്ക് ലോഞ്ച് ജൂണ് 14 ന് ദുബായിൽ

നാല് ഭാഷകളിൽ ഒരുങ്ങുന്ന പ്രാണയുടെ ഫസ്റ്റ്‌ലുക്ക് ലോഞ്ച് ജൂണ് 14 ന് ദുബായിൽ

ഉദ്വേഗനിമിഷങ്ങളുമായി വി കെ പ്രകാശ് ഒരുക്കുന്ന 'പ്രാണ'യുടെ   ഫസ്റ്റ്‌ലുക്ക് ലോഞ്ച് ജൂണ് 14 ന് ദുബായിലെ ബുര്‍ജ് അല്‍അറബില്‍വച്ച് നടക്കും.മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളിലാണ് പ്രാണ ഒരുങ്ങുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി തെന്നിന്ത്യൻ സൂപ്പർ നായിക നിത്യാമേനോൻ എത്തുന്നു. പ്രമുഖ വ്യവസായ സ്ഥാപനമായ കെന്‍സാ ഹോള്‍ഡിംഗ്സാണ് ലോഞ്ചിന്റെ സംഘാടകര്‍. 

ത്രില്ലർ മൂഡിൽ കഥ പറയുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഇന്ത്യന്‍ ഛായാഗ്രഹണത്തിന്റെ ഗുരുവായ പിസി ശ്രീറാമാണ്. ഓസ്‌കാര്‍ജേതാവ് റസൂല്‍ പൂക്കുട്ടി സിനിമാ ചരിത്രത്തില്‍ ആദ്യമായി സിങ്ക് സൗണ്ട് ഫോര്‍മാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയാണ് പ്രാണ. ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധനായ ലൂയി ബാങ്ക്‌സിന്റെതാണ് സംഗീതം.രതീഷ് വേഗയാണ് പ്രാണയുടെ ടൈറ്റില്‍ സോംഗ് ചെയ്തിരിക്കുന്നത്. നിത്യ മേനോനും ശില്പ രാജും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

പ്രാണ ഒരേ സമയം ഇന്ത്യയിലും വിദേശത്തുമായി വരുന്ന ആഗസ്ത് മാസം റിലീസ് ചെയ്യും. അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തില്‍ എസ്‌രാജ് പ്രൊഡക്ഷന്‍സിന്റെ  ബാനറില്‍ സുരേഷ് രാജ്, പ്രവീണ്കുമാര്‍, അനിത രാജ് എന്നിവര്‍  ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം സുരേഷ് രാജ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് പ്രാണ. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രാജേഷ് ജയരാമന്റെതാണ്. എഡിറ്റര്‍ സുനില്‍ എസ് പിള്ള, കലാ സംവിധാനം ബാവ.