വിനീത് ചിത്രത്തില്‍ വീണ്ടും ഫഹദ്

വിനീത് ചിത്രത്തില്‍ വീണ്ടും ഫഹദ്

അയാള്‍ ഞാനല്ല എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നടനും സംവിധായകനുമായ വിനീത് കുമാറും വീണ്ടും ഒന്നിക്കുന്നു. ഇപ്പോള്‍ വി.കെ.പിയുടെ കെയര്‍ഫുള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് വിനീത്. വി.കെ.പിയുടെ ചിത്രത്തില്‍ മാദ്ധ്യമപ്രവര്‍ത്തകന്റെ വേഷമാണ് വിനീതിന്. വിജയ് ബാബു,? പാര്‍വതി നന്പ്യാര്‍,? ജോമോള്‍,? സന്ധ്യ രാജു എന്നിവരാണ് കെയര്‍ഫുള്ളിലെ അഭിനേതാക്കള്‍. കെയര്‍ഫുള്ളിന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷം ജൂലായില്‍ ഫഹദ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. അതേസമയം ദിലേഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും റാഫിയുടെ റോള്‍ മോഡല്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് ഫഹദിപ്പോള്‍.