175 അടി ഉയരത്തില്‍ ഇളയദളപതിയുടെ കൂറ്റന്‍ കട്ടൗട്ട് നിര്‍മ്മിച്ച് മലയാളി ആരാധകര്‍ 

175 അടി ഉയരത്തില്‍ ഇളയദളപതിയുടെ കൂറ്റന്‍ കട്ടൗട്ട് നിര്‍മ്മിച്ച് മലയാളി ആരാധകര്‍ 

തമിഴാരാധകര്‍ക്കെന്ന പോലെ മലയാളികള്‍ക്കും ഏറെ ഇഷ്ടമുള്ള നടനാണ് വിജയ്. പാവപ്പെട്ടവരെ സഹായിക്കാനും ആരാധകരെ ചേര്‍ത്തു പിടിക്കാനും താരം കാണിക്കുന്ന വലിയ മനസ്സ് തന്നെയാണ് താരത്തിനോടുള്ള ആരാധന കൂട്ടാന്‍ കാരണം. അതിനാല്‍ തന്നെയാണ് ഇളയദളപതി വിജയുടെ സിനിമ റിലീസാകുന്ന ദിവസം കേരളത്തിലും ആഘോഷമാണ്. വിജയുടെ റിലീസിങ്ങിനൊരുങ്ങുന്ന സര്‍ക്കാര്‍ എന്ന ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് മലയാളി ആരാധകര്‍. അതിനായി കൂറ്റനൊരൊരു കട്ടൗട്ടാണ് തയ്യാറാക്കി വച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കട്ടൗട്ടൗണ് ഒരു സംഘം ചെറുപ്പക്കാര്‍ കൊല്ലം പീരങ്കി മൈതാനത്തു ഒരുക്കിയിരിക്കുന്നത്.

175 അടി ഉയരമാണ് കട്ടൗട്ടിന്. ഇന്ത്യയില്‍ ഒരു നടന് ലഭിക്കുന്ന എറ്റവും വലിയ കട്ടൗട്ടാണ് ഇവിടെ കേരളത്തില്‍ ആരാധകര്‍ ഒരുക്കിയത്, അതും ഒരു അന്യഭാഷ നടന് വേണ്ടി. ഏകദേശം 2 ലക്ഷത്തിലധികം രൂപ ചെലവിലാണ് ഇതു സ്ഥാപിച്ചിരിക്കുന്നത്. 20 ദിവസത്തിലേറെയായി മുപ്പതോളം പേര്‍ രാപകല്‍ വ്യത്യാസമില്ലാതെ പണിയെടുത്താണ് കൂറ്റന്‍ കട്ടൗട്ട് ഉണ്ടാക്കിയത്. ഓള്‍ കേരള ഇളയദളപതി ഡോ. വിജയ് ഫാന്‍സ് ആന്‍ഡ് നന്‍പന്‍സ് വെല്‍ഫയര്‍ അസോസിയേഷനാണ് കട്ടൗട്ട് സ്ഥാപിച്ചിരുക്കുന്നത്.