വാലെന്റൈന്‍സ് ഡേയിലെ കാളിദാസ് ജയറാമിന്റെ പോസ്റ്റ് വൈറലാകുന്നു

വാലെന്റൈന്‍സ് ഡേയിലെ കാളിദാസ് ജയറാമിന്റെ പോസ്റ്റ് വൈറലാകുന്നു

കൊച്ചി: വ്യത്യസ്തമായൊരു പ്രണയദിനാശംസയാണ് മലയാളികളുടെ സ്വന്തം കാളിദാസ് ജയറാം തന്റെ  ഫേസ്ബുക്ക്‌ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാര്‍വതിയും ശ്രീനിവാസനും ഒരുമിച്ചഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ അക്കരെ അക്കരെ അക്കരെയിലെ ഒരു രംഗമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരിക്കുന്നത്.

‘ഇഷ്ടത്തിന് ഒരര്‍ഥമേ ഉള്ളോ? ഒരു സഹോദരനെ പോലെ ഞാന്‍ നിങ്ങളെ ഇഷ്ടപ്പെട്ടു എന്നല്ലാതെ’.. ഇതായിരുന്നു പാര്‍വതി അവതരിപ്പിച്ച സേതുലക്ഷ്മിയടെ ഡയലോഗ്. ഇതിന് ഹൃദയം തകര്‍ന്നുപോയ വിജയന്‍ നല്‍കുന്ന മറുപടിയാണ് ഹൈലൈറ്റ്.

‘കാണാന്‍ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാര്‍ എന്നു പറഞ്ഞ് സ്‌നേഹിക്കുന്നത് പെണ്ണുങ്ങളുടെ ഒരു സ്ഥിരം ഏര്‍പ്പാടാണ്. എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു.’

ഹാപ്പി വാലന്റൈസ് ഡേ എന്ന ഹാഷ്ടാഗില്‍ ഈ ദൃശ്യമാണ് താരം പോസ്റ്റ് ചെയ്തത്