സംവിധായകന്‍ വൈശാഖിന്റെ മമ്മൂട്ടി ചിത്രം വരുന്നു

 സംവിധായകന്‍ വൈശാഖിന്റെ മമ്മൂട്ടി ചിത്രം വരുന്നു

മലയാള സിനിമയിലെ പ്രമുഖനായ സംവിധായകന്‍ വൈശാഖിന്റെ മമ്മൂട്ടി ചിത്രം വരുന്നു. സഹസംവിധായകനും സംവിധായകനും നിര്‍മാതാവും എന്നിങ്ങനെ സിനിമയുടെ പിന്നണിയിലെ പല വേഷങ്ങളിലും വൈശാഖന്‍ പ്രത്യക്ഷപ്പെടാറുണ്ട്. 2016 ലെത്തിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ വിജയം സംവിധായകന്റെ കരിയറിലെ വലിയ വിജയമായിരുന്നു.

മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബിലെത്തിയ സിനിമയായിരുന്നു പുലിമുരുകന്‍. മമ്മൂട്ടിയെ നായകനാക്കിയും നിവിന്‍ പോളിയെ നായകനാക്കിയും ഇനി വൈശാഖിന്റെ സംവിധാനത്തില്‍ രണ്ട് സിനിമകളാണ് വരാനിരിക്കുന്നത്. അതിനെ കുറിച്ച് സംവിധായകന്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു. നിവിന്റെ സിനിമയ്ക്ക് മുന്‍പേ മമ്മൂട്ടി ചിത്രമായിരിക്കും ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുന്നത്. വൈശാഖന്റെ ഹിറ്റ്‌ ചിത്രങ്ങളില്‍ ഒന്നായിരുന്നു പോക്കിരി രാജ. 

ചിത്രം 2010ല്‍ ഇറങ്ങി എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗത്തിനായി തയ്യാറെടുക്കുകയാണ്.  2018 ല്‍ വൈശാഖ് ആദ്യം സംവിധാനം ചെയ്യുന്നതും രാജ 2 ആണ്. ആദ്യ ചിത്രത്തില്‍ പ്രിത്വരാജും തെന്നിന്ത്യന്‍ നായിക ശ്രേയയും പ്രധാന കഥാപാത്രങ്ങളായി പോക്കിരിരാജയില്‍ എത്തിയിരുന്നു. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന സിനിമയുടെ ചിത്രീകരണം ജൂലൈയിലായിരിക്കും ആരംഭിക്കുന്നത്.

 

മമ്മൂട്ടി ചിത്രം പൂര്‍ത്തിയായതിന് ശേഷമാണ് നിവിന്‍ പോളിയ്‌ക്കൊപ്പമുള്ള സിനിമ ചെയ്യുന്നത്. സെപ്റ്റംബറോട് കൂടി ആ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാന്‍ കഴിയുമെന്നാണ് വൈശാഖ് പറയുന്നത്. നിവിന്‍ പോളിയും വൈശാഖും ആദ്യമായി ഒന്നിക്കുന്ന സിനിമയായതിനാല്‍ വലിയ പ്രതീക്ഷ തനിക്ക് ഉണ്ടെന്നാണ് വൈശാഖ് പറയുന്നത്. കോളേജ് പശ്ചാതലത്തിലൊരുക്കുന്ന ആക്ഷന്‍ കലര്‍ന്ന ലൗ സ്റ്റോറിയാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേക ഉദയകൃഷ്ണ തന്നെയാണ് ഇതിനും തിരക്കഥ ഒരുക്കുന്നതെന്നാണ്. ഈ രണ്ട് സിനിമകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഇനിയും സര്‍പ്രൈസായി സിനിമകളുടെ പ്രഖ്യാപനം പിന്നാലെ തന്നെയുണ്ടാവുമെന്നാണ് വൈശാഖ് പറയുന്നത്.