പ്രേക്ഷക മനസിനെ വെടിവെച്ചിടാൻ ‘ഉണ്ട’യുടെ ടീസർ എത്തി

പ്രേക്ഷക മനസിനെ വെടിവെച്ചിടാൻ ‘ഉണ്ട’യുടെ ടീസർ എത്തി

വൈശാഖിൻെറ സൂപ്പർ ഹിറ്റ് ചിത്രം മധുരരാജക്ക് ശേഷം മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഉണ്ടയുടെ ടീസർ പുറത്തുവിട്ടു. കഥയും സംവിധാനവും നിർവഹിക്കുന്നത് ഖാലിദ്​ റഹ്‌മാനാണ്. ഹർഷദാണ് ചിത്രത്തിന്റെ​ തിരക്കഥയൊരുക്കിയിരിക്കുന്നത്​. ചിത്രം ഈദ്​ റിലീസായി തിയറ്ററുകളിലെത്തും.

ചിത്രത്തിൽ സബ്​ ഇൻസ്​പെക്​ടർ മണികണ്ഠൻ എന്ന കഥാപാത്രമായാണ്​ മമ്മൂട്ടി എത്തുന്നത്​. മമ്മൂട്ടിയ്‌ക്കൊപ്പം ആസിഫ്​ അലി, അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ജേക്കബ്​ ഗ്രിഗറി, സംവിധായകൻ രഞ്​ജിത്​ തുടങ്ങി വൻ താരനിരയുമായാണ്​ ഉണ്ടയെത്തുന്നത്​.  ബോളിവുഡിലെ ഏറ്റവും പ്രഗത്ഭനായ ആക്ഷൻ ഡയറക്​ടർ ശ്യാം കൗഷലാണ്​ ഉണ്ടയുടെ സംഘട്ടനം കൈകാര്യം ​ചെയ്യുന്നതെന്നതും പ്രത്യേകതയാണ്​.

മുവി മില്ലും പ്രശസ്​ത നിർമാതാക്കളായ ജെമിനി സ്​റ്റുഡിയോസും ചേർന്നാണ്​ ചിത്രം നിർമ്മിക്കുന്നത്​. സജിത്​ പുരുഷൻ ഛായാഗ്രഹണവും പ്രശാന്ത്​പിള്ള സംഗീതവും നിർവഹിച്ചിരിക്കുന്നു.