ഉദാഹരണം സുജാതയിലെ ആദ്യ ഗാനം എത്തി

ഉദാഹരണം സുജാതയിലെ ആദ്യ ഗാനം എത്തി

മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായി നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാത ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് എത്തി.

ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കസവു ഞൊറിയുമൊരു പുലരി എന്ന മെലഡി ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് എത്തിയിരിക്കുന്നത്. ഡി സന്താേഷിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗായത്രി വര്‍മ്മയാണ് ആലാപനം.

ജോജു ജോര്‍ജും നെടുമുടി വേണുവുമാണ് മറ്റു പ്രധാന താരങ്ങള്‍. സിനിമയില്‍ കളക്ടറുടെ വേഷത്തില്‍ മമ്ത മോഹന്‍ദാസുമെത്തുന്നു. തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ ഫാന്റം പ്രവീണും നവീന്‍ ഭാസ്‌ക്കറും ചേര്‍ന്നാണ്. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ഒരുമിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ചിത്രമാണ്