നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ഹേ ജൂഡിന്റെ അവസാനവട്ട ചിത്രീകരണങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ നിവിന്‍ പോളി ഒപ്പിച്ച ഒരു ചെറിയ കുസൃതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്.
സംവിധായകന് ശ്യാമപ്രസാദും, ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനും ചേര്‍ന്ന് ഷോട്ട് പ്ലാന്‍ ചെയ്യുന്നതിനിടയില്‍ മൊബൈലില്‍ മുഴുകിയിരിക്കുന്ന തൃഷയെ കാണാം. ഇതിനിടയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്ന കാസ്റ്റിംഗ് ഡയറക്ടറെ നിവിന്‍ അടുത്തേക്ക് വിളിച്ച് തൃഷ ചിരിക്കുന്നത് കണ്ടോ, അവര്‍ ബോയ് ഫ്രണ്ടിന് മെസേജ് ചെയ്യുകയാണെന്നും സ്വകാര്യമായി നിവിന്‍ വീഡിയോയില്‍ പറയുന്നു.
ദയവ് ചെയ്ത് വീഡിയോ ഫെയ്സ്ബുക്കില്‍ ഇടരുതെന്നും അവര്‍ അപേക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇത് ഫെയ്സ്ബുക്ക് ലൈവാണെന്ന് പറഞ്ഞതോടെ എല്ലാവരും കൂട്ടത്തോടെ ചിരിച്ചു. ഐ ലവ് സ്മൈലിങ് എന്ന് പറഞ്ഞ് തൃഷ തലയൂരി.