അവതാരകമാരില്‍ ഏറ്റവും പ്രതിഫലം രഞ്ജിനി ഹരിദാസിന്

അവതാരകമാരില്‍ ഏറ്റവും പ്രതിഫലം രഞ്ജിനി ഹരിദാസിന്

വിവിധ ചാനലുകളില്‍ ഗംഭീരമായി മുന്നേറുന്ന പല പരിപാടികളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതിന് പിന്നില്‍ അവതാരകരാണ്. ഇവര്‍ തന്നെയാണ് പലപ്പോഴും പരിപാടിയെ വിജയിപ്പിക്കുന്നതും. മിനിസ്‌ക്രീന്‍ പരിപാടികളില്‍ അവതാരകയായി തുടങ്ങിയ രഞ്ജിനി ഹരിദാസ് ഇപ്പോള്‍ അറിയപ്പെടുന്ന ആങ്കറായി മാറിയിരിക്കുകയാണ്. ഒരു കോടി രൂപയാണ് രഞ്ജിനിക്ക് ലഭിക്കുന്ന പ്രതിഫലം.

മഴവില്‍ മനോരമയിലെ ഡിഫോര്‍ ഡാന്‍സിലൂടെ പേളി മാണിയ്ക്ക് 70 ലക്ഷം രൂപയാണ് പ്രതിഫലം. ഏ

ഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്യുന്ന കോമഡി സ്റ്റാര്‍സിന്റെ അവതാരകയാണ് മീര അനില്‍. 80 ലക്ഷം രൂപയാണ് മീരയ്ക്ക് പ്രതിഫലമായി ലഭിക്കുന്നത്.

ഗായിക മാത്രമല്ല നല്ലൊരു അവതാരക കൂടിയാണ് താനെന്ന് റിമി ടോമി ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. 70 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന അവതാരകയാണ് റിമി ടോമി.

അവതരണത്തില്‍ തന്റേതായ ശൈലി സൂക്ഷിക്കുന്ന നൈല ഉഷയ്ക്ക് 60 ലക്ഷമാണ് പ്രതിഫലമായി ലഭിക്കുന്നത്. 


ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലെ അവിഭാജ്യ ഘടകമായ ആര്യ നല്ലൊരു അവതാരക കൂടിയാണ്. 50 ലക്ഷം രൂപയാണ് ആര്യയ്ക്ക് പ്രതിഫലമായി ലഭിക്കുന്നത്.

ഡി4 ഡാന്‍സ് അവതാരക കൂടിയായ എലീന പടിക്കല്‍ അഭിനേത്രി കൂടിയാണ്. ഏഷ്യാനെറ്റില്‍ പ്രേക്ഷപണം ചെയ്യുന്ന ഭാര്യയില്‍ വില്ലത്തിയായാണ് എലീന എത്തുന്നത്. 40 ലക്ഷം രൂപയാണ് എലീനയ്ക്ക് ലഭിക്കുന്നത്.