സുഡുമോന്റെ കരീബിയന്‍ ഉഡായിപ്പ് 

സുഡുമോന്റെ കരീബിയന്‍ ഉഡായിപ്പ് 

കരീബിയന്‍ ഉഡായിപ്പുമായി സൗബിന്റെ സുഡുമോന്‍ വീണ്ടും മലയാളത്തില്‍. സുഡാനി ഫ്രം നൈജീരിയയിലൂടെ ശ്രദ്ദേയനായ സാമുവല്‍ അബിയോള റോബിന്‍സണ്‍ വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുന്നു. ഒരു കരീബിന്‍ ഉഡായിപ്പ് എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാളത്തിലെത്തുന്നത്. നവാഗതനായ എ. ജോജിയാണ് ചിത്രത്തിന്റെ സംവിധായകന്‍. കാര്‍ത്തികേയന്‍ സിനിമാസിന്റെ ബാനറില്‍ ആര്‍ കെ വി നായരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിഷ്ണു ഗോവിന്ദ്, വിഷ്ണു വിനയന്‍, മെറീന മൈക്കിള്‍, ഋഷി പ്രകാശ്, നീഹാരിക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.