സോനു നിഗം ട്വിറ്ററിനോട് വിട പറഞ്ഞു

സോനു നിഗം ട്വിറ്ററിനോട് വിട പറഞ്ഞു

സോനു നിഗം ട്വിറ്ററിനോട് വിട പറയുന്നു. ഇരുപത്തിനാല് ട്വീറ്ററുകള്‍ ഒന്നിന് പിറകെ ഒന്നായി പോസ്റ്റ് ചെയ്തശേഷമാണ് സോനു ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. എഴുപത് ലക്ഷം ഫോളോവര്‍മാരായിരുന്നു സോനുവിന്റെ ട്വിറ്റര്‍ അക്കൗണ്ടിനുണ്ടായിരുന്നത്.

ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക്വിളിക്കെതിരെ പ്രതികരിച്ച സോനുവിനെതിരെ വന്‍ ആക്രമണമായിരുന്നു ട്വിറ്ററില്‍. പശ്ചിമ ബംഗാളിലെ ഒരു മത പുരോഹിതന്‍ സോനുവിന്റെ തലയ്ക്ക് വിലയിടുകയും സോനുവിനെ നാടുകടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ ബഹളങ്ങളെല്ലാം അടങ്ങിയശേഷമാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയാണെന്ന് സോനു പ്രഖ്യാപിച്ചത്.