മകന്റെ  മത്സരം കാണാന്‍  തലക്കനമില്ലാതെ തല എത്തി

മകന്റെ  മത്സരം കാണാന്‍  തലക്കനമില്ലാതെ തല എത്തി

സിനിമyileയിലെ മാസൊന്നും തല അജിത്തിന് ജീവിതത്തിലില്ല. വളരെ സിംപിളാണ് അജിത്.  തന്റെ മകന്റെ സ്‌കൂള്‍ കായിക പരിപാടികള്‍ക്ക് അജിത് എത്തിയതും ഒരു സാധാരണക്കാരനെ പോലെയാണ്. ആരാധക ലക്ഷങ്ങള്‍ സ്‌നേഹിക്കുന്ന തമിഴിലെ നമ്പര്‍ വണ്‍ നടന്മാരിലൊരാളാണ് സ്‌കൂളില്‍ ഒരു സാധാരണക്കാരനെപ്പോലെ നിന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അജിത്തിന്റെ മകന്‍ സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. മകന്റെ പരിപാടികള്‍ കണ്ട് മറ്റു രക്ഷിതാക്കളുടെ ഇടയില്‍ അജിത് നില്‍ക്കുന്നതും കാണാം. ഒടുവില്‍ മല്‍സരങ്ങളില്‍ പങ്കെടുത്ത തളര്‍ന്ന മകനെ തോളില്‍ എടുത്ത് അജിത് നടന്നു നീങ്ങുന്ന ചിത്രം ആരാധകരുടെ മനം കവര്‍ന്നിട്ടുണ്ട്.

ചിത്രങ്ങളില്‍ പുതിയ ലുക്കിലാണ് അജിത്തുളളത്. തന്റെ പുതിയ ചിത്രമായ ‘വിസ്വാസം’ ലുക്കാണ് ഇതെന്നാണ് സംസാരം. പുതിയ ലുക്ക് എന്തായാലും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ലുക്ക് അടിപൊളിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്നലെയായിരുന്നു വിസ്വാസം ചിത്രത്തിന്റെ പൂജ. ‘വിവേകം’ ആയിരുന്നു അജിത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം