സംഗീതോപകരണവുമായി എത്തിയ ശ്രേയാ ഘോഷാലിനെ തടഞ്ഞ് സിംഗപൂർ എയർലൈൻസ്; ഒടുവിൽ ക്ഷമാപണം 

സംഗീതോപകരണവുമായി എത്തിയ ശ്രേയാ ഘോഷാലിനെ തടഞ്ഞ് സിംഗപൂർ എയർലൈൻസ്; ഒടുവിൽ ക്ഷമാപണം 

മുംബൈ: സംഗീതോപകരണവുമായി വിമാനത്തിൽ കയറാൻ എത്തിയ പ്രശസ്​ത ഗായിക ശ്രേയ ഘോഷാലിനെ തടഞ്ഞ് സിംഗപൂർ എയർലൈൻസ്​ അധികൃതർ. ഇതിനെതിരെ പ്രതിഷേധമറിയിച്ച് ശ്രേയ ഘോഷാൽ ട്വിറ്ററിൽ പോസ്റ്റിട്ടു. സംഭവം വിവാദമായതോടെ ക്ഷമാപണവുമായി വിമാന കമ്പനി രംഗത്തെത്തി.

‘സംഗീതജ്​ഞരോ മറ്റ്​ വിലപിടിപ്പുള്ള ഉപകരണങ്ങൾ കൈയിലുള്ളവരോ സിംഗപൂർ എയർലൈൻസിൽ കയറേണ്ടതില്ലെന്നാണ്​ അവർ ആഗ്രഹിക്കുന്നത് എന്ന്​ കരുതുന്നു​. ഒരു പാഠം പഠിച്ചു’ എന്നായിരുന്നു ശ്രേയ ട്വീറ്റ് ചെയ്‌തത്‌.  

ശ്രേയയുടെ ട്വീറ്റ്​ ശ്രദ്ധയിൽ പെട്ട എയർലൈൻസ്​ അധികൃതർ ക്ഷമാപണം നടത്തുകയും സംഭവം അന്വേഷിക്കുമെന്ന്​ അറിയിക്കുകയും ചെയ്​തു.