ഷെയ്‌നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്ന തീരുമാനവുമായി നിർമ്മാതാക്കളുടെ സംഘടന

ഷെയ്‌നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്ന തീരുമാനവുമായി നിർമ്മാതാക്കളുടെ സംഘടന

കൊച്ചി: നവാഗതനായ ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന വെയില്‍ എന്ന സിനിമയുമായി സഹകരിക്കാന്‍ നടന്‍ ഷെയ്ന്‍ നിഗം തയ്യാറാവുന്നില്ലെന്ന് പരാതി. ഷെയ്‌നും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ശ്രദ്ധയാകർഷിച്ച  ചിത്രമായിരുന്നു വെയില്‍. 

താരസംഘടനയായ അമ്മയും  പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും  ഒരുമിച്ച് നടത്തിയ  ചര്‍ച്ചയില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുകയും വെയിലുമായി ഷെയ്ന്‍ സഹകരിക്കുമെന്ന ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷെയ്ന്‍ സിനിമയുമായി സഹകരിക്കാന്‍ തയ്യാറാവുന്നില്ലെന്ന് കാണിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയിരിക്കുകയാണ്. 

ഷെയ്‌നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഷെയ്‌നിനെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ അമ്മയെ അറിയിച്ചു. അങ്ങനെയെങ്കില്‍ ഷെയ്‌നിന് വിലക്ക് വരാനുള്ള സാധ്യതയാണുള്ളത്.