പിതാവ് രാകേഷ് റോഷന്റെ  തൊണ്ടയിലെ അര്‍ബുദബാധയെ തുടര്‍ന്നുളള ശസ്ത്രക്രിയ വിജയമെന്ന് ഹൃത്വിക് റോഷന്‍

 പിതാവ് രാകേഷ് റോഷന്റെ  തൊണ്ടയിലെ അര്‍ബുദബാധയെ തുടര്‍ന്നുളള ശസ്ത്രക്രിയ വിജയമെന്ന് ഹൃത്വിക് റോഷന്‍

പിതാവ് രാകേഷ് റോഷന്റെ തൊണ്ടയിലെ അര്‍ബുദബാധയെ തുടര്‍ന്നുളള ശസ്ത്രക്രിയ വിജയമെന്ന് അറിയിച്ച് ഹൃത്വിക് റോഷന്‍ രംഗത്ത്.ഇന്നലെയാണ് ശസ്ത്രക്രിയ നടത്തിയത്.പ്രധാനമന്ത്രി നരേന്ദ്രമോദി രാകേഷ് റോഷന് അനാരോഗ്യത്തില്‍നിന്ന് വേഗത്തില്‍ സൗഖ്യം ആശംസിച്ച് നടത്തിയ ട്വീറ്റിന് മറുപടിയായാണ് ഹൃത്വിക് ഇന്ന് നടന്ന ശസ്ത്രക്രിയയുടെ ഫലത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.മാത്രമല്ല, പ്രധാനമന്ത്രി പ്രകടിപ്പിച്ച ഉത്കണ്ഠയില്‍ നന്ദിയും അറിയിച്ചിട്ടുണ്ട്.അച്ഛനുമൊത്ത് ജിമ്മില്‍ നില്‍ക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പമാണ് അദ്ദേഹത്തിന്റെ രോഗവിവരം ഇന്‍സ്റ്റഗ്രാമിലൂടെ ഹൃത്വിക് റോഷന്‍ ഇന്നലെ രാവിലെ ആരാധകരുമായി പങ്കുവച്ചത്. ശസ്ത്രക്രിയാദിനമായ ഇന്ന് തന്നെ എടുത്ത ചിത്രമാണ് അതെന്നും ഹൃത്വിക് കുറിച്ചു.

കൂടാതെ, 'പ്രിയ ഹൃത്വിക്, രാകേഷ് റോഷന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം ഒരു പോരാളിയാണെന്നും അങ്ങേയറ്റം ആത്മധൈര്യത്തോടെ അദ്ദേഹം ഈ വെല്ലുവിളിയെയും ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്' എന്നതൊക്കെയിരുന്നു നരേന്ദ്ര മോദിയുടെ ട്വീറ്റിലൂടെ പറഞ്ഞിരിക്കുന്നത്.