ദീപിക പദുക്കോണിനെ പിന്നിലാക്കി പ്രിയങ്ക ആ കിരീടം സ്വന്തമാക്കി

ദീപിക പദുക്കോണിനെ പിന്നിലാക്കി പ്രിയങ്ക ആ കിരീടം സ്വന്തമാക്കി

ഏഷ്യയിലെ ഏറ്റവും സെക്‌സിയായ വനിതയായി പ്രിയങ്കയെ തിരഞ്ഞെടുത്തു. കഴിഞ്ഞ തവണ പ്രിയങ്കയില്‍ നിന്നും ആ സ്ഥാനം ദീപിക തട്ടിയെടുത്തപ്പോള്‍ ഇത്തവണ പ്രിയങ്ക വീണ്ടും തിരിച്ചെത്തി. ലണ്ടണ്‍ ആസ്ഥാനമായ ഈസ്റ്റേണ്‍ ഐ എന്ന മാഗസിനാണ് വോട്ടിങ് നടത്തിയ തിരഞ്ഞെടുപ്പിലാണ് റെക്കോഡ് വോട്ടുകളുമായി പ്രിയങ്ക മുന്നിലെത്തിയത്. അഞ്ചാമത്തെ തവണയാണ് പ്രിയങ്ക ചോപ്ര ഈ നേട്ടം സ്വന്തമാക്കുന്നത്.

ദീപിക പദുകോണ്‍ ഇത്തവണ മൂന്നാം സ്ഥാനത്താണ്. ടെലിവിഷന്‍ താരം നിയ ശര്‍മയാണ് പട്ടികയില്‍ രണ്ടാമത്. എന്നാല്‍ ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും തന്റെ മാതാപിതാക്കള്‍ക്കും പിന്നെ തനിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച ആരാധകര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് പ്രിയങ്ക പറഞ്ഞു.

'ഈ അവാര്‍ഡ് എനിക്ക് ലഭിച്ചതിന് എന്റെ അച്ഛനും അമ്മയ്ക്കുമാണ് ഞാന്‍ നന്ദി പറയേണ്ടത്. അവരുടെ ജനിതക പാരമ്ബര്യവും നിങ്ങളുടെ സ്‌നേഹവുമാണ് എനിക്കീ അംഗീകാരം നേടി തന്നത്. ഈസ്റ്റേണ്‍ ഐയ്ക്ക് നന്ദി . എങ്ങനെ ഒരു പെണ്‍കുട്ടിയെ പുകഴ്ത്തണമെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം'. പ്രിയങ്ക ട്വിറ്റിറ്ററില്‍ കുറിച്ചു.