ഇൻസ്റ്റാഗ്രമിൽ ദുൽ‍ക്കറിനെയും കടത്തിവെട്ടി  പ്രിയ

 ഇൻസ്റ്റാഗ്രമിൽ ദുൽ‍ക്കറിനെയും കടത്തിവെട്ടി  പ്രിയ

ഒരൊറ്റ പാട്ടു കൊണ്ട്  ഇന്ത്യയിലും ട്രെൻഡിങ്ങായി മാറിയ പ്രിയ ഇൻസ്റ്റാഗ്രമിൽ ദുൽ‍ക്കറിനെയും പിന്തള്ളി മുന്നേറുന്നു.  കണ്ണിറുക്കി കാണിച്ച് ലോകത്തെ എല്ലാ ആളുകളുടെയും മനസ്സില്‍ ഇടം നേടിയിരിക്കുകയാണ് പ്രിയ. ഇതോടെ  ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമായി പ്രിയ മാറിയിരിക്കുന്നു. നിലവിൽ ഇരുപത് ലക്ഷമാണ് ഇൻസ്റ്റഗ്രാമിൽ പ്രിയയുടെ ആരാധകർ. ദുൽക്കറാണ് തൊട്ടുപുറകില്‍ 19 ലക്ഷം.

നടി പാർവതിക്കും ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷം ആരാധകരുണ്ട്. മഞ്ജിമ മോഹന് ഒൻപത് ലക്ഷം ഫോളോവേർസ്. കീർത്തി സുരേഷിന് അഞ്ച് ലക്ഷം.രണ്ടായിരും ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന പ്രിയയ്ക്ക് നാലു ദിവസം കൊണ്ട് 16 ലക്ഷം ഫോളോവേഴ്സിനെ ലഭിച്ചു.   പാട്ടിറങ്ങിയ ശേഷം വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലുമൊക്കെ മിന്നും താരമായിമാറി പ്രിയ.

ഒരു അഡാര്‍ ലവ്‌ എന്ന ചിത്രത്തിലെ ഒറ്റ പാട്ടാണ് പ്രിയയെ പ്രശസ്തയാക്കിയത്. ഫെയ്സ്ബുക്കിൽ അക്കൗണ്ടില്ലാത്ത പ്രിയയെ ഇൻസ്റ്റാഗ്രമിൽ നിരവധി ആളുകളാണ് തിരയുന്നത്. തൃശൂർ സ്വദേശിനിയായ പ്രിയ വിമല കോളജിലാണ് പഠിക്കുന്നത്.

ഒമര്‍ ലുലു വീണ്ടും ക്യാംപസ് പശ്ചാത്ത ലത്തിലൊരുക്കുന്ന സിനിമയ്ക്ക് വന്‍ പ്രചാരമാണ് കിട്ടിയിരിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘മാണിക്യ മലരായ പൂവി’ എന്ന് തുടങ്ങുന്ന പാട്ടാണ് ലോകം മുഴുവനും എത്തിയിരിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലെ പാട്ട് ഇപ്പോള്‍ സൂപ്പര്‍ ഹിറ്റായത്‌ .  റഫീക്ക് തലശ്ശേരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നാല് ദിവസം കൊണ്ട് ഏട്ട് മില്യണ്‍ ആളുകളാണ് പാട്ട് കണ്ടിരിക്കുന്നത്. യുട്യൂബിൽ 50 ലക്ഷം ആളുകൾ കണ്ട പാട്ട് ഇപ്പോഴും ട്രെൻഡിങ് സ്ഥാനത്ത് ഒന്നാമതാണ്.