പൂമരം പാട്ടിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച് കാളിദാസ് ; അഞ്ചാം വാര്‍ഷികത്തില്‍ എങ്കിലും പൂമരം കാണാന്‍ പറ്റുമോ എന്ന് ട്രോളര്‍മാര്‍

പൂമരം പാട്ടിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച് കാളിദാസ് ; അഞ്ചാം വാര്‍ഷികത്തില്‍ എങ്കിലും പൂമരം കാണാന്‍ പറ്റുമോ എന്ന് ട്രോളര്‍മാര്‍

കാളിദാസിനെ നായകനാക്കി എബ്രിഡ് ഷൈന്‍ അണിയിച്ചൊരുക്കുന്ന പൂമരത്തിലെ ആദ്യ ഗാനം 'ഞാനും ഞാനുമെന്റാളും' എന്ന ഗാനം കേരളത്തില്‍ വലിയ ഓളം തന്നെയാണ് തീര്‍ത്തത്. ചിത്രത്തിലെ കടവത്തൊരു തോണിയിരിപ്പൂ എന്ന രണ്ടാമത്തെ ഗാനത്തിനും സമ്മിശ്ര പ്രതികരണങ്ങളായിരുന്നു. എന്നാല്‍, ഗാനമിറങ്ങിയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച് കൊണ്ട് കാളിദാസ് ജയറാം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിനും ട്രോള്‍ മഴയാണ്.

എന്നാല്‍ ചിത്രം ഇറങ്ങുന്നതിലെ അനിശ്ചിതത്വം പിന്നീട് ട്രോളുകളിലേയ്ക്ക് നയിച്ചിര്ക്കുകയാണ്. ഇന്ന് നടക്കും നാളെ നടക്കും എന്ന് പറഞ്ഞ് വൈകിപ്പിക്കുന്ന കാര്യങ്ങളെ 'പൂമരം പോലെയാകുമോഡേയ്' എന്ന് വിശേഷിപ്പിക്കുന്ന ശൈലി വരെയെത്തി കാര്യങ്ങള്‍. 

സ്ലോമോഷനില്‍ അമല്‍ നീരദിന്റെ ബിഗ് ബി എന്ന ചിത്രത്തിലെ ബിലാലിക്കയുടെ റെക്കോര്‍ഡ് തകര്‍ക്കുമോയെന്നും ചിത്രം റിലീസ് ആകാതെ പാട്ട് റിലീസ് ചെയ്ത് വാര്‍ഷികം ആഘോഷിച്ചതിന്റെ റെക്കോര്‍ഡ് ഇനി കാളിയ്ക്ക് സ്വന്തമെന്നും കണ്ടെത്തിയവരുണ്ട്. പൂമരത്തിനും കാളിദാസിനും ആശംസകളായി വന്നവരും കട്ട സപ്പോര്‍ട്ടും നല്കി കാത്തിരിക്കുന്നവരും കുറവല്ല.

ആശാന്‍ ബാബുവും ദയാല്‍ സിങ്ങും ഗാനരചന നിര്‍വഹിച്ച് ഫൈസല്‍ റാസി സംഗീത സംവിധാനം ചെയ്ത് ആലപിച്ച ഗാനമാണ് 'ഞാനും ഞാനുമെന്റാളും'. ഒരു ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങുന്ന പൂമരത്തില്‍ കാളിദാസിനെക്കൂടാതെ കുഞ്ചാക്കോ ബോബന്‍, മഞ്ജു വാരിയര്‍, മീര ജാസ്മിന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രം ഡിസംബര്‍ 24ന് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.