മാണിക്ക്യമലരായ പൂവേ’’ ; യൂടൂബ് ട്രെണ്ടിങ്ങില്‍ ഒന്നാമതായി ‘ഒരു അഡാറ് ലവി’ലെ ഗാനം

മാണിക്ക്യമലരായ പൂവേ’’ ; യൂടൂബ് ട്രെണ്ടിങ്ങില്‍ ഒന്നാമതായി ‘ഒരു അഡാറ് ലവി’ലെ ഗാനം

ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ് എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു അഡാറ് ലവ്. വീണ്ടും ക്യാംപസ് പശ്ചാതലത്തിലൊരുക്കുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന വീഡിയോ ഗാനം സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്.

റഫീക്ക് തലശ്ശേരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന് വിനീത് ശ്രീനിവാസന്‍ ആലപിച്ച 'മാണിക്യ മലരായ പൂവിലെ' എന്ന് തുടങ്ങുന്ന പാട്ടായിരുന്നു ഇന്നലെ വൈകുന്നേരം പുറത്ത് വന്നത്. ശേഷം യൂടൂബ് ട്രെണ്ടിങ്ങില്‍ ഒന്നാമതായി നിറഞ്ഞിരിക്കുകയാണ്.

പുതുമുഖ താരങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമാണ് ഒരു അഡാറ് ലവില്‍ അഭിനയിക്കുന്നത്.