ഒരു വീണ്ടും അഡാറ് കണ്ണിറുക്കലുമായി അഡാര്‍ ലവിന്റെ പ്രണയദിന സ്‌പെഷ്യല്‍ ടീസര്‍

ഒരു വീണ്ടും അഡാറ് കണ്ണിറുക്കലുമായി അഡാര്‍ ലവിന്റെ പ്രണയദിന സ്‌പെഷ്യല്‍ ടീസര്‍

ഒരു അഡാറ് ലൗ ടീസര്‍ പുറത്ത്. ആദ്യം പുറത്തുവന്ന ഗാനരംഗത്തില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രിയാ വാര്യരും റോഷനും തന്നെയാണ് ഈ ടീസറിലും നിറഞ്ഞുനില്‍ക്കുന്നത്. ഇത്തവണയും പ്രിയയുടെ കണ്ണിറുക്കലാണ് രംഗം ആകര്‍ഷകമാക്കിയത്. ഷാന്‍ റഹ്മാനാണ് ടീസര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ഗാനം സ്വതസിദ്ധമായ ശൈലിയില്‍ പുനരാവിഷ്‌ക്കരിച്ച ഷാന്‍ റഹ്മാന്‍ ആണ് യഥാര്‍ത്ഥ താരമെന്ന് പറഞ്ഞാണ് സംവിധായകന്‍ ഒമര്‍ ലുലു ടീസര്‍ ഷാന്‍ റഹ്മാന് സമര്‍പ്പിച്ചത്. തട്ടത്തിന്‍ മറയത്തിലെ പശ്ചാത്തല സംഗീതമാണ് ടീസറില്‍ ഉപയോഗിച്ചിരിക്കുന്നത്. പാട്ട് ഷെയര്‍ ചെയ്തും ട്രോള്‍ പാട്ട് ഇറക്കിയും പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും ഒമര്‍ ലുലു നന്ദി പറഞ്ഞു.

ഹാപ്പി വെഡ്ഡിംഗ്‌സ്, ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് അഡാര്‍ ലവ്. ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.