ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായി ‘ഒടിയൻ’ ട്രെയിലർ റിലീസായി

ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായി ‘ഒടിയൻ’ ട്രെയിലർ റിലീസായി

മോഹന്‍ലാല്‍ നായകനായെത്തുന്ന ബിഗ്ബഡ്ജറ്റ് ചിത്രം ‘ഒടിയന്റെ’ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. വിഎ ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിന്റെ സംവിധായകന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിക്കുന്നത്.

കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ വ്യത്യസ്ത ഗെറ്റപ്പുകള്‍ നേരത്തെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഹരികൃഷ്ണനാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രകാശ് രാജ്, മഞ്ജു വാര്യര്‍, ഇന്നസെന്റ്, സിദ്ദിഖ്, നന്ദു, തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്.