നിവിനും  റിന്നയ്ക്കും പെണ്‍കുഞ്ഞ്

നിവിനും  റിന്നയ്ക്കും പെണ്‍കുഞ്ഞ്

വിന്‍ പോളിക്കും ഭാര്യ റിന്ന ജോയിക്കും പെണ്‍കുഞ്ഞ് ജനിച്ചു. നിവിന്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. നിവിന്റെയും റിന്നയുടെയും രണ്ടാമത്തെ കുട്ടിയാണിത്. ദാവീദ് എന്ന് പേരുള്ള നിവിന്റെ മകന്  അഞ്ചു വയസ്സുണ്ട്. 2010 ആഗസ്റ്റ് 28നാണ് നിവിനും റിന്നയും വിവാഹിതരാകുന്നത്.എഞ്ചിനീയറിങ്ങിന് ഒരുമിച്ച് പഠിക്കുന്നതിനിടയില്‍ തുടങ്ങിയ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. 2012ലാണ് ദാവീദ് പിറക്കുന്നത്.