മോഹന്‍ലാല്‍ ചിത്രം വില്ലന്റെ ഓഡിയോ റിലീസ് ചെയ്തു

മോഹന്‍ലാല്‍ ചിത്രം വില്ലന്റെ ഓഡിയോ റിലീസ് ചെയ്തു

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ വില്ലന്റെ ഓഡിയോ റിലീസ് ചെയ്തു.

മാടമ്ബി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നി ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വില്ലന്‍. മാത്യൂസ് മാഞ്ഞൂരാന്‍ എന്ന റിട്ടയേഡ് പോലീസ് ഓഫീസറായി മോഹന്‍ലാലെത്തുന്ന ചിത്രത്തില്‍ മഞ്ജുവാര്യരാണ് നായിക.


ചിത്രത്തിന്റെ ടീസറില്‍ 'ഓരോ നായകനിലും ഓരോ വില്ലനുണ്ട് ഓരോ വില്ലവനിലും ഓരോ നായകനുണ്ട'. എന്ന പഞ്ച് ഡയലോഗ് പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചിരുന്നു.

ഇതുവരെ താന്‍ അഭിനയിച്ചതില്‍ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് വില്ലന്‍ സിനിമയിലേതെന്ന് മോഹന്‍ലാല്‍ ഓഡിയോ റിലീസ് ചടങ്ങില്‍ പറഞ്ഞു.