“ആവശ്യമില്ലാത്ത കാര്യങ്ങള്‍ തലയില്‍ കയറ്റുമ്പോള്‍ അഹങ്കാരവും അസൂയയും ഉണ്ടാകും”; വിമണ്‍ ഇന്‍ സിനിമ കളക്ടീവിൽ നമിത അംഗമാകാത്തത് എന്ത്കൊണ്ടെന്ന് താരം വെളിപ്പെടുത്തുന്നു 

“ആവശ്യമില്ലാത്ത കാര്യങ്ങള്‍ തലയില്‍ കയറ്റുമ്പോള്‍ അഹങ്കാരവും അസൂയയും ഉണ്ടാകും”; വിമണ്‍ ഇന്‍ സിനിമ കളക്ടീവിൽ നമിത അംഗമാകാത്തത് എന്ത്കൊണ്ടെന്ന് താരം വെളിപ്പെടുത്തുന്നു 

മലയാള സിനിമയിൽ ചർച്ചാ വിഷയമാകുന്ന  വനിതാ കൂട്ടായ്മയാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് . പല പ്രമുഖ നടിമാരും   ഇതിൽ അംഗമാണ്. എന്നാൽ  നടിയും സൂപ്പർഹിറ്റുകളുടെ ഭാഗവുമായ നമിത പ്രമോദ് ഈ സംഘടനയിൽ അംഗമല്ല. എന്തുകൊണ്ട് താൻ അംഗത്വം എടുത്തില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നമിത ഇപ്പോൾ.
 

 

‘അതിലൊന്നും ഞാനില്ല. പക്ഷേ ശരിയാണെന്ന് തോന്നിയാല്‍ യോജിക്കും. സിനിമയില്‍ സുഹൃത്തുക്കള്‍ കുറവാണ്. കഴിവുണ്ടെങ്കില്‍ അവസരങ്ങള്‍ വരും. ആളുകള്‍ക്ക് ഇഷ്ടമാകും. ഇല്ലെങ്കില്‍ ഇല്ല. അത്ര തന്നെ. ആവശ്യമില്ലാത്ത കാര്യങ്ങള്‍ തലയില്‍ കയറ്റുമ്പോള്‍ അഹങ്കാരവും അസൂയയും ഉണ്ടാകും. അത് സകല നന്മകളെയും നശിപ്പിക്കും. നമിത പറഞ്ഞു.

 

വിവാദങ്ങളിലൊന്നും താന്‍ ശ്രദ്ധിക്കാറില്ല. സാമൂഹിക മാധ്യമങ്ങളില്‍ സജീവമല്ലാത്തതും അഭിപ്രായങ്ങള്‍ പറയാതിരിക്കുന്നതും വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണെന്നും നമിത പറഞ്ഞു. ദിലീപ് ചിത്രം ഡിങ്കനിലും നമിതയാണ് നായിക, ദിലീപിനൊപ്പം അഭിനയിക്കുമ്പോള്‍ യാതൊരു സമ്മര്‍ദ്ദവുമില്ലെന്നും നമിത പറഞ്ഞു.