നാഗചൈതന്യയുടെ വില്ലനായി ഇര്‍ഷാദ്

നാഗചൈതന്യയുടെ വില്ലനായി ഇര്‍ഷാദ്

 കല്യാണ്‍ കൃഷ്ണന്‍ സംവിധാനം ചെയ്ത് നാഗചൈതന്യ നായകനാവുന്ന തെലുങ്കു ചിത്രത്തില്‍ വില്ലനായി അഭിനയിക്കുകയാണ് ഇര്‍ഷാദ് ഇപ്പോള്‍. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ പ്രഭാകര്‍ എന്ന എം.എല്‍.എയുടെ വേഷമാണ് ഇര്‍ഷാദിന്. ഇര്‍ഷാദിന്റെ അടുത്ത സുഹൃത്തുക്കളുടെ വേഷത്തില്‍ എത്തുന്നത് സന്പത്തും ജഗപതി ബാബുവുമാണ്. ചിത്രത്തില്‍ രാകുല്‍ പ്രീതാണ് നായിക. തെലുങ്കു ഭാഷ അത്ര വശമില്ലാത്തതിനാല്‍ ആദ്യം ഈ പ്രോജക്ട് വേണ്ടെന്നു വയ്ക്കാനായിരുന്നു ഇര്‍ഷാദിന്റെ തീരുമാനം. ഒരിക്കലും കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തു പോകാന്‍ താത്പര്യമില്ലാഞ്ഞിട്ടും ചിത്രത്തിലെ തന്റെ കഥാപാത്രം ആവേശമുണ്ടാക്കുന്ന ഒന്നായതിനാല്‍ ഇതിന്റെ ഭാഗമാകാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് ഇര്‍ഷാദ് പറയുന്നു.