മുഗൾ വിദ്വേഷത്തിനെതിരെ  ‘മുഗളി റാപ്​’ ആൽബവുമായി വിദ്യാർത്ഥികൾ

മുഗൾ വിദ്വേഷത്തിനെതിരെ  ‘മുഗളി റാപ്​’ ആൽബവുമായി വിദ്യാർത്ഥികൾ

800 വർഷം നീണ്ട ഇന്ത്യയിലെ മുഗൾ കാലഘട്ടം മോശമായി ചിത്രീകരിക്കാനും ചരിത്രത്തിൽ നിന്നും മായ്​ച്ചു കളയാനുമുള്ള സംഘപരിവാർ ശ്രമത്തിനെതിരെ പ്രതിഷേധവുമായി ഒരു ആൽബം. ‘മുഗളി റാപ്’​ എന്ന പേരിൽ പുതിയ ആൽബവുമായി നാഷണൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഡിസൈനിലെ (എൻ.ഐ.ഡി) വിദ്യാർത്ഥികളാണ് രംഗത്ത് വന്നിട്ടുള്ളത്. 

അഹമ്മദാബാദിൽ ചിത്രീകരിച്ച റാപ്​ സോങ് മുഗൾ രാജ വംശം ഇന്ത്യക്ക്​ നൽകിയ സംഭാവനകളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. എൻ.ഐ.ഡി ഫിലിം വീഡിയോ ഡിപാർട്ട്​മെന്റ് ഹെഡായ അരുൺ ഗുപ്​തയുടെയും പ്രഹ്ലാദ്​ ഗോപകുമാറി​​ന്റെയും നേതൃത്വത്തിലാണ്​ മുഗളി റാപ്​ ഒരുക്കിയത്​. 

നമ്മുടെ സംസ്​കാരമനുസരിച്ച്​ പുറത്ത്​ നിന്നും വന്നവർ എന്നൊന്നില്ല, ഇവിടേക്ക്​ വരുന്നവരെ സ്വീകരിച്ച്​ അവരിലുള്ള നല്ല കാര്യങ്ങൾ ഉൾകൊണ്ട്​ നമ്മളിലൊരാളായി അവരെയും ഇവിടെ ജീവിക്കാനനുവദിക്കു​ന്നതാണ്​ ഇന്ത്യൻ സംസ്​കാരമെന്ന് പ്രഹ്ലാദ്​ ഗോപകുമാർ പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ മുഗളരെ രാജ്യത്ത്​ അധിനിവേഷക്കാരല്ലാതെ കാണുന്നതിലെന്താണ്​ തെറ്റെന്നും ഗോപകുമാർ ചോദിക്കുന്നു.