മുത്തോന്‍റെ ട്രെയിലര്‍; നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ പതിനൊന്നെത്തും

മുത്തോന്‍റെ ട്രെയിലര്‍; നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ പതിനൊന്നെത്തും

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മുത്തോന്‍റെ ട്രെയിലര്‍ നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ പതിനൊന്നെത്തും. ഗീതു തന്നെ രചനയും നിര്‍ഹിക്കുന്ന സിനിമ ടൊറെന്‍റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഭായി എന്ന വിളിപ്പേരുള്ള അക്ബര്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്.

നിവിന്‍ പോളിയെക്കൂടാതെ റോഷന്‍ മാത്യു, ഷഷാങ്ക് അറോറ, ദിലീഷ് പോത്തന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഈ ചിത്രത്തിലെ പ്രകടനം കണ്ടതിന് ശേഷമാണ് റോഷന്‍ മാത്യുവിന് അനുരാഗ് കശ്യപ് ചിത്രത്തില്‍ അവസരം ലഭിച്ചത്. മൂത്തോന്‍റെ നിര്‍മാണത്തിലും സംഭാഷണ രചനയിലും അനുരാഗ് കശ്യപും ഭാഗമാണ്.

മുംബൈ അന്താരാഷ്ട്ര ചലചിത്രമേളയില്‍ ഉദ്ഘാടന ചിത്രമായി മൂത്തോന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ മാസം 21ന് തുടങ്ങാനിരിക്കുന്ന മാമി ഫെസ്റ്റിവലിലും മൂത്തോന്‍ ഇടം നേടിയിട്ടുണ്ട്. നിരവധി ദേശീയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായ ലയേഴ്സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രാജീവ് രവിയാണ്.