ആരാധകരെ ആവേശം കൊള്ളിക്കാൻ മോഹൻലാൽ ചിത്രം നീരാളി റിലീസിനൊരുങ്ങുന്നു

ആരാധകരെ ആവേശം കൊള്ളിക്കാൻ മോഹൻലാൽ ചിത്രം നീരാളി റിലീസിനൊരുങ്ങുന്നു

മോഹൻലാലിനെ നായകനാക്കി ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​നും മ​ല​യാ​ളി​യു​മാ​യ അ​ജോ​യ് വ​ർ​മ സംവിധാനം ചെയ്യുന്ന ചിത്രമായ നീരാളി റിലീസിനൊരുങ്ങുന്നു. വ​ജ്ര​ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ക​ഥാ​പാ​ത്ര​ത്തെയാണ് ചിത്രത്തിൽ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്നത്. 

ക​ഴി​ഞ്ഞ പു​തു​വ​ർ​ഷ​ത്തി​ലാ​യി​രു​ന്നു മും​ബൈ​യി​ൽ നീരാളിയുടെ ചി​ത്രീ​ക​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. പി​ന്നീ​ടു മം​ഗോ​ളി​യ, താ​യ്‌ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി വീ​ണ്ടും മും​ബൈ​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.

മും​ബൈ ഫി​ലിം​സി​റ്റി, ഗു​ജ​റാ​ത്ത് ബോ​ർ​ഡ​റി​ലു​ള്ള സ​ത്താ​റ, ബാ​ണ്ഡൂ​പ് എ​ന്നി​വി​ട​ങ്ങ​ളി​ലും ബം​ഗ​ളൂ​രുവിലും കേ​ര​ള​ത്തി​ലു​മായാ​ണ് ചി​ത്രീ​ക​ര​ണം പൂർത്തിയാകുന്നത്. ന​ദി​യാ മൊ​യ്തു​വാ​ണു നാ​യി​ക. പാ​ർ​വ​തി നാ​യ​ർ, സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, ദി​ലീ​ഷ് പോ​ത്ത​ൻ, ബി​നീ​ഷ് കോ​ടി​യേ​രി, സ​ന്ദീ​പ് നാ​രാ​യ​ണ​ൻ എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്. മൂ​ണ്‍ ഷോ​ട്ട് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ടി. ​കു​രു​വി​ള​യാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. 

ഒ​രു ട്രാ​വ​ൽ ത്രി​ല്ല​ർ അ​ഡ്വ​ഞ്ച​ർ മൂ​വി​യാ​ണ് ഈ ​ചി​ത്രം. ത്രി​ല്ല​റി​നോ​ടൊ​പ്പം ഒ​രു തി​ക​ഞ്ഞ കു​ടും​ബ​പ​ശ്ചാ​ത്ത​ല​വും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. ഹോ​ളി​വു​ഡ് സ്റ്റൈ​ൽ മേ​ക്കിം​ഗ​ലാ​ണ് ഈ ​ചി​ത്ര​ത്തി​നു​വേ​ണ്ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 

ബോ​ളി​വു​ഡി​ലെ മി​ക​ച്ച സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ല​യാ​ളി​യും ബോ​ളി​വു​ഡി​ലെ കാ​മ​റാ​മാ​നു​മാ​യ സ​ന്തോ​ഷ് തു​ണ്ടി​യി​ലാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ. ആ​ക്ഷ​ൻ ഡ​യ​റ​ക്ട​ർ, ക​ലാ​സം​വി​ധാ​യ​ക​ൻ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ എ​ന്നി​വ​രും ബോ​ളി​വു​ഡി​ലെ മു​ൻ​നി​ര​ക്കാ​രാ​ണ്.