മലയാള സിനിമയിൽ റെക്കോർഡുകളുടെ പുതു ചരിത്രമെഴുതി ലൂസിഫർ ; ഇരുന്നൂറ് കോടി ക്ലബ്ബിൽ ചിത്രം

മലയാള സിനിമയിൽ റെക്കോർഡുകളുടെ പുതു ചരിത്രമെഴുതി ലൂസിഫർ ; ഇരുന്നൂറ് കോടി ക്ലബ്ബിൽ ചിത്രം

മലയാള സിനിമയെ 150 കോടി ക്ലബ്ബിൽ എത്തിച്ച പുലിമുരുകന്റെ റെക്കോർഡ് ഇനി പഴങ്കഥ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ 200 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നതായി റിപ്പോർട്ട്.  പുലിമുരുകനേക്കാൾ വേഗത്തിൽ 100 കോടി കളക്റ്റ് ചെയ്ത ലൂസിഫർ ലോകമെമ്പാടുമായി 200 കോടി നേടുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതി നേടിയിരിക്കുകയാണ് .
മുരളി ഗോപി തിരക്കഥയെഴുതി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും സൂചനയുണ്ട് .