മാധ്യമങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ചെന്ന് മോഹന്‍ലാല്‍

മാധ്യമങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ചെന്ന് മോഹന്‍ലാല്‍
കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റും നടനുമായ മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം.
 
കൊച്ചിയില്‍ നടന്ന ഫെഫ്ക ഡയറക്ടെഴ്സ് യൂണിയന്‍റെ യോഗത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത് താന്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ച് സൃഷ്ടിച്ചതെന്നാണ് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടത്.
 
ഫെഫ്ക-അമ്മ പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംയുക്ത താര നിഷയെ കുറച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു മോഹന്‍ലാലിന്‍റെ അഭിപ്രായം. മാധ്യമങ്ങള്‍ സംഘടനയെ വേട്ടയാടുകയാണെന്നു ഫെഫ്ക ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു.